ബെംഗളൂരു∙ബയ്യപ്പനഹള്ളി–ചിക്കബാനവാര സബേർബൻ റെയിൽ പാതയിലെ ആദ്യ ഗർഡർ യശ്വന്തപുരയിൽ സ്ഥാപിച്ചു. 31 മീറ്റർ നീളംവരുന്ന രാജ്യത്തെ നീളം കൂടിയ സിംഗിൾ സ്പാൻ പ്രീ കാസ്റ്റ് ഗർഡറാണ് 2 തൂണുകൾക്കിടയിൽ ഉറപ്പിച്ചത്. കഴിഞ്ഞ ജനുവരിയിൽ കെ റൈഡിന്റെ ഗോലഹള്ളിയിലെ ഡിപ്പോയിൽ നിർമാണം പൂർത്തിയായ ഗർഡറാണ് ചൊവ്വാഴ്ച രാത്രിയോടെ സ്ഥാപിച്ചത്. ക്രെയിനുകളുടെ സഹായത്തോടെയാണ് തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നത്. 450 കോൺക്രീറ്റ് ഗർഡറുകളിൽ 60 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി.2026 ഡിസംബറിലാണ് പാതയുടെ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്.
ബയ്യപ്പനഹള്ളി മുതൽ ചിക്കബാനവാര വരെ 25.01 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 14 സ്റ്റേഷനുകളുണ്ട്. ഇതിൽ ഹെബ്ബാൾ മുതൽ യശ്വന്തപുര വരെയുള്ള 8 കിലോമീറ്റർ ദൂരം എലിവേറ്റഡ് പാതയാണ്. 6 എണ്ണം എലിവേറ്റഡ് സ്റ്റേഷനുകളാണ്. ബയ്യപ്പനഹള്ളി, കസ്തൂരി നഗർ, സേവാനഗർ, ബാനസവാടി, കാവേരി നഗർ, നാഗവാര, കനകനഗർ, ഹെബ്ബാൾ, ലൊട്ടെഗോലഹള്ളി, യശ്വന്തപുര, ജാലഹള്ളി, ഷെട്ടിഹള്ളി, മൈദാരഹള്ളി, ചിക്കബാനവാര എന്നിവയാണ് സ്റ്റേഷനുകൾ.
യുട്യൂബ് ഇൻഫ്ളുവെൻസര്‍ക്ക് പിഴയിട്ട് സെബി; ഇതുവരെ ഉണ്ടാക്കിയ 9.5 കോടിരൂപ തിരികെനല്‍കണം, ചാനല്‍ നിരോധിച്ചു
രജിസ്ട്രേഷനില്ലാതെ നിക്ഷേപ ഉപദേശകസംരംഭം നടത്തിയതിന് യുട്യൂബ് ഇൻഫ്ലുവെൻസർക്ക് പിഴയിട്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).യുട്യൂബർ രവീന്ദ്രബാലു ഭാരതിക്കും അദ്ദേഹത്തിന്റെ കമ്ബനിയായ രവീന്ദ്രഭാരതി എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനും മറ്റ് ഏതാനും പേർക്കുമെതിരായാണ് സെബി നടപടിയെടുത്തത്. ഇവരെ 2025 ഏപ്രില്‍ നാലുവരെ ഓഹരിവിപണിയില്‍ ഇടപെടുന്നതിന് വിലക്കേർപ്പെടുത്തി. രവീന്ദ്രയുടെ യുട്യൂബ് ചാനല്‍ നിരോധിക്കുകയും ചെയ്തു. അനധികൃത പ്രവർത്തനത്തിലൂടെ ലഭിച്ച 9.5 കോടിരൂപ തിരികെനല്‍കണം. കൂടാതെ, പത്തുലക്ഷംരൂപ പിഴയും നല്‍കണം.
സെബി നടത്തിയ അന്വേഷണത്തില്‍ രവീന്ദ്രയും കമ്ബനിയും വിപണിയില്‍ അധികം പരിചയമില്ലാത്ത നിക്ഷേപകരെ ഓഹരിവിപണിയില്‍ നിക്ഷേപംനടത്താൻ പ്രേരിപ്പിച്ചെന്നുവ്യക്തമായി. രജിസ്ട്രേഷനില്ലാതെയാണ് ഇത്തരത്തില്‍ ഓഹരിവിപണിയില്‍ നിക്ഷേപത്തിന് ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. 19 ലക്ഷത്തിലധികം പേരാണ് അദ്ദേഹത്തിന്റെ യുട്യൂബ് ചാനലുകളില്‍ വരിക്കാരായുള്ളത്. നിക്ഷേപത്തിലെ റിസ്ക് വെളിപ്പെടുത്താതെ ഉയർന്ന റിട്ടേണ്‍ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് കമ്ബനി നിക്ഷേപകരെ ആകർഷിച്ചിരുന്നത്. ഇത്തരത്തിലുള്ള ഉപദേശങ്ങള്‍ നല്‍കുന്നതിന് സെബിയില്‍ രജിസ്റ്റർ ചെയ്തിട്ടുമില്ല. സാമ്ബത്തികത്തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഓഹരിനിക്ഷേപത്തിന് ഉപദേശങ്ങള്‍ നല്‍കുന്നതിന് സെബി രജിസ്ട്രേഷൻ നിർബന്ധമാക്കിയത്.