ബംഗളൂരു: ഇ-കോമേഴ്സ്‌സ്, ഭക്ഷ്യ വിതരണ മേഖല യിലുള്ള തൊഴിലാളികളുടെ (ഗിഗ് വർക്കേഴ്‌സ്) സാ മൂഹിക സുരക്ഷ ലക്ഷ്യംവെച്ചുള്ള നിലവിലെ ഓർ ഡിനൻസിനെ ബില്ലാക്കി മാറ്റാൻ മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ മേയ് 30ന് ഓർഡിനൻസായി പ്രഖ്യാപിച്ച ‘കർണാടക പ്ലാറ്റ്ഫോം അധിഷ്‌ഠിത ഗിഗ് വർക്കേഴ്സ് (സാമൂഹിക സുരക്ഷയും ക്ഷേമ വും) 2025’ ബിൽ ആഗസ്റ്റ് രണ്ടാംവാരത്തിൽ ചേരു ന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെ ന്ന് സംസ്ഥാന നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എ ച്ച്.കെ. പാട്ടീൽ മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യ മപ്രവർത്തകരോട് പറഞ്ഞു.
ഇ-കോമേഴ്സ്, ഡെലിവറി മേഖലയിലുള്ള വിതരണ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ആനുകൂ ല്യങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ നിയമം കൊ ണ്ടുവന്നതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഏകദേശം 2.30 ലക്ഷത്തോളം പേർ മുഴുവൻസമയ തൊളിലാളികളായും പാർട്ട് ടൈം തൊഴിലാളികളാ യും വിതരണ മേഖലയിൽ ജോലി ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു.
വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ അടക്കം പത്തുപേര്‍ അറസ്റ്റില്‍
വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ അടക്കം പത്തുപേര്‍ അറസ്റ്റില്‍.യൂണിവേഴ്‌സല്‍ സൃഷ്ടി ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപന ഉടമ ഡോ. നമ്രത അടക്കമുള്ളവരാണ് അറസ്റ്റിലായത്. 35 ലക്ഷം രൂപ നല്‍കിയാണ് രാജസ്ഥാന്‍ സ്വദേശികളായ ദമ്ബതികള്‍ വാടക ഗര്‍ഭധാരണത്തിന് ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കുട്ടിയെ ലഭിച്ചത്. എന്നാല്‍, ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ കുട്ടിയുമായി മാതാപിതാക്കള്‍ക്ക് ജനിതക ബന്ധമില്ലെന്നാണ് തെളിഞ്ഞത്.
അണ്ഡവും ബീജവും മാറിപ്പോയതാവാം കാരണമെന്നാണ് ഡോ. നമ്രത വിശദീകരിച്ചത്. പിന്നീട് ഡോക്ടര്‍ ഒളിവില്‍ പോയെന്ന് മനസിലായ ദമ്ബതികള്‍ ഗോപാലപുരം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലിസ് ക്ലിനിക്കില്‍ റെയ്ഡ് നടത്തുകയും രേഖകളും ബീജ, അണ്ഡ സാമ്ബിളുകളും പിടിച്ചെടുക്കുകയും ചെയ്തു.ആളുകളില്‍ നിന്നും സ്വീകരിക്കുന്ന ബീജവും അണ്ഡവും ക്ലിനിക്ക് വഴി പുറത്തേക്ക് കടത്തുന്നതായും കണ്ടെത്തി.
അതേ തുടര്‍ന്ന് ഇന്ത്യന്‍ സ്‌പേം ടെക് എന്ന കമ്ബനിയുടെ റീജിയണല്‍ മാനേജര്‍ പങ്കജ് സോണി, സമ്ബത്ത്, ശ്രീനു, ജിതേന്ദര്‍, ശിവ, മണികാന്ത, ബോറോ എന്നിവരും അറസ്റ്റിലായി. കുട്ടികളെ വേണമെന്ന് പറഞ്ഞ് വരുന്ന ദമ്ബതികളില്‍ നിന്നും 35 ലക്ഷം രൂപ വാങ്ങിയ ശേഷം ഏതെങ്കിലും കുട്ടികളെയാണ് ക്ലിനിക്ക് നല്‍കിയിരുന്നതെന്ന് ഡിസിപി രശ്മി പെരുമാള്‍ പറഞ്ഞു.