Home Featured ഗി​ഗ് വ​ർ​ക്കേ​ഴ്സ് ക്ഷേ​മ ബി​ല്‍ ക​ർ​ണാ​ട​ക നി​യ​മ​സ​ഭയി​ല്‍ പാ​സാ​ക്കി

ഗി​ഗ് വ​ർ​ക്കേ​ഴ്സ് ക്ഷേ​മ ബി​ല്‍ ക​ർ​ണാ​ട​ക നി​യ​മ​സ​ഭയി​ല്‍ പാ​സാ​ക്കി

by admin

ബം​ഗ​ളൂ​രു: ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍, ഇ-​മാ​ര്‍ക്ക​റ്റ്, ലോ​ജി​സ്റ്റി​ക്സ് സ​ർ​വി​സ്, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍, ട്രാ​വ​ൽ തു​ട​ങ്ങി ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ് ഫോ​മു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന വി​ത​ര​ണ ജീ​വ​ന​ക്കാ​രു​ടെ (ഗി​ഗ് വ​ര്‍ക്കേ​ഴ്സ്) ക്ഷേ​മ​ത്തി​നാ​യി ഗി​ഗ് വ​ർ​ക്കേ​ഴ്സ് ക്ഷേ​മ ബി​ല്‍ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ പാ​സാ​ക്കി.തൊ​ഴി​ല്‍ മ​ന്ത്രി സ​ന്തോ​ഷ് ലാ​ഡ് ബി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ര്‍ട്ടി​ക​ള്‍ ഒ​ന്ന​ട​ങ്കം ബി​ല്ലി​നെ സ്വാ​ഗ​തം ചെ​യ്തു. ശ​ബ്ദ വോ​ട്ടി​ലൂ​ടെ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ യു.​ടി. ഖാ​ദ​ര്‍ ബി​ല്‍ പാ​സാ​ക്കി. സം​സ്ഥാ​ന​ത്തെ നാ​ലു ല​ക്ഷ​ത്തോ​ളം വ​രു​ന്ന വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​ണ് ബി​ൽ.

ഗി​ഗ് വ​ർ​ക്കേ​ഴ്സി​ന്റെ ക്ഷേ​മ​നി​ധി​യി​ലേ​ക്കാ​യി ഇ -​കൊ​മേ​ഴ്സ് ക​മ്പ​നി​ക​ളി​ൽ​നി​ന്ന് അ​ഞ്ചു ശ​ത​മാ​നം​വ​രെ ക്ഷേ​മ ഫീ​സ് ഈ​ടാ​ക്കാ​ൻ ബി​ൽ അ​നു​വാ​ദം ന​ൽ​കു​ന്നു. ത​ര്‍ക്ക പ​രി​ഹാ​ര സം​വി​ധാ​നം, ക്ഷേ​മ​നി​ധി ബോ​ര്‍ഡ്, ക്ഷേ​മ​നി​ധി ഫ​ണ്ട് എ​ന്നി​വ ബി​ല്ലി​ല്‍ ഉ​ള്‍പ്പെ​ടും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം നി​യ​മ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​യി​ല്‍ ഈ ​ആ​ശ​യം പു​തി​യ​താ​ണെ​ന്നും ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ് ഫോ​മു​ക​ള്‍ വ​ര്‍ഷം തോ​റും കൂ​ടി​വ​രു​ക​യാ​ണെ​ന്നും ബി​ല്ല് വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു.

നിതി ആയോഗ് കണക്കുകൾ പ്രകാരം 23.5 മില്യ ൺ തൊഴിലാളികൾ ഇത്തരം പ്ലാറ്റ് ഫോമുകളിൽ ജോലി ചെയ്യുന്നു. കർണാടകയിൽ മാത്രം നാല്ല ക്ഷത്തോളം ഗിഗ് വർക്കേഴ്സുണ്ട്. നഗരങ്ങളിൽ ജോലി ചെയ്യുന്ന ഗിഗ് വർക്കേഴ്സിന് ഗതാഗതക്കുരു ക്ക്, വായു മലിനീകരണം, ശബ്ദ മലിനീകരണം തുട ങ്ങി നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.

വായു മലിനീകരണം മൂലം ശാരീരിക ബുദ്ധിമുട്ട് അ നുഭവിച്ചിരുന്ന ഗിഗ് വർക്കർക്ക് സംസ്ഥാന സർക്കാ ർ രണ്ട്ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസ് നൽകി യിരുന്നു. ഏകദേശം 10,560 തൊഴിലാളികൾ ഗിഗ് പ്ലാറ്റ്ഫോമിൽ ഇതിനോടകം രജിസ്റ്റർ ചെയ്തു.ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ ജോലി ചെയ്യുന്ന ഗിഗ് വർക്കർമാർ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്യ ണം. സാമ്പത്തിക സുരക്ഷ, ജോലി ചെയ്യാനുള്ള സാഹചര്യം എന്നിവ ഗിഗ് വർക്കേഴ്‌സിന് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group