ബംഗളൂരു: മൈസൂരു യെറഗനഹള്ളിയില്‍ ഭർത്താവും ഭാര്യയും രണ്ട് പെണ്‍മക്കളും പാചകവാതകം ചോർന്ന് വീട്ടില്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുമാർ (45), ഭാര്യ മഞ്ജുള (39), മക്കള്‍ അർച്ചന (20), സ്വാതി (18) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി സംഭവിച്ചു എന്ന് കരുതുന്ന ദുരന്തം ബുധനാഴ്ചയാണ് പുറത്തറിഞ്ഞത്.
ചിക്കമഗളൂരു ജില്ലയില്‍ സഖരായപട്ടണം സ്വദേശിയായ കുമാറും കുടുംബവും യെറഗനഹള്ളിയിലെ കൊച്ചുവീട്ടിലാണ് താമസം. ഭാര്യയും ഭർത്താവും ചേർന്ന് വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ട് നല്‍കിയാണ് ജീവിച്ചത്. മരിച്ച മക്കളില്‍ അർച്ചന എം.കോം, സ്വാതി ബി.കോം വിദ്യാർഥികളാണ്.
ജന്മനാട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ ആഴ്ച മുമ്ബ് പോയ കുടുംബം തിങ്കളാഴ്ചയാണ് തിരിച്ചെത്തിയതെന്ന് അയല്‍ക്കാർ പൊലീസിനോട് പറഞ്ഞു. അടുത്ത ദിവസം പുറത്ത് ആരെയും കണ്ടില്ല. രണ്ടു ദിവസമായി കുമാറിന്റെ കുടുംബത്തിന്റെ വിവരം അറിയാത്തതിനാല്‍ ബന്ധുവായ ഭാരതി ബുധനാഴ്ച അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
പൊലീസ് കമീഷണർ രമേശ് ബാനോത്ത്, ഡെപ്യൂട്ടി പൊലീസ് കമീഷണർ എം. മധുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി