Home പ്രധാന വാർത്തകൾ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു

ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു

by admin

മംഗളൂരു : ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു. ഹോട്ടലിന് സമീപം നിർത്തിയിട്ട കാറിലേക്കും തീ പടർന്നു. ആളപായമില്ല. മണിപ്പാൽ ആർഎസ്ബി ഹാളിനടുത്തുള്ള ഡൽഹി ധാബ ഹോട്ടലിനാണ് തീപിടിച്ചത്. ഇവിടെ അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിൻഡറുകൾ ഒരുമിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.ഹോട്ടലിന് അടുത്തുള്ള കടകളിലേക്കും തീ പടർന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് തീ അണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി ഹോട്ടലുടമ പറഞ്ഞു.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഷോർട് സർക്യുട്ടാണ് അപകടകാരണമെന്നും സംശയസ്പദമായി ഒന്നുമില്ലെന്നും പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group