Home Featured ബെംഗളൂരു : തീവണ്ടികളിലൂടെ കഞ്ചാവ് കടത്തുന്നത് പതിവാകുന്നു ; കഴിഞ്ഞ ആറുമാസത്തിൽ തീവണ്ടികളിൽ കഞ്ചാവുമായി പിടിയിലായത് 37 പേർ

ബെംഗളൂരു : തീവണ്ടികളിലൂടെ കഞ്ചാവ് കടത്തുന്നത് പതിവാകുന്നു ; കഴിഞ്ഞ ആറുമാസത്തിൽ തീവണ്ടികളിൽ കഞ്ചാവുമായി പിടിയിലായത് 37 പേർ

by admin

ബെംഗളൂരു : കർണാടകയിൽ തീവണ്ടികളിലൂടെ കഞ്ചാവ് കടത്തുന്നത് പതിവാകുന്നു. കഴിഞ്ഞ ആറുമാസത്തിൽ തീവണ്ടികളിൽ കഞ്ചാവുമായി പിടിയിലായത് 37 പേരാണ്. ഇവരിൽനിന്ന് ആകെ 4.5 കോടി രൂപ വിലമതിക്കുന്ന 5.77 ക്വിൻറൽ കഞ്ചാവാണ് ആർപിഎഫ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ ബെംഗളൂരു, ഹുബ്ബള്ളി, മൈസൂരു എന്നീ റെയിൽവേ ഡിവിഷനിലെ കണക്കാണിത്.

കഴിഞ്ഞ രണ്ടരവർഷത്തിൽ തീവണ്ടികളിലൂടെയുള്ള കഞ്ചാവുകടത്തുമായി ബന്ധപ്പെട്ട 170 കേസുകൾ രജിസ്റ്റർചെയ്ത‌ിട്ടുണ്ട്.ഈ കേസുകളിൽ 117 പേർ അറസ്റ്റിലുമായിരുന്നു. റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനയ്ക്ക് സ്ഥിരം സംവിധാനമില്ലാത്തതാണ് തീവണ്ടികളിലൂടെ കഞ്ചാവുകടത്ത് വർധിക്കാൻ കാരണം. യാത്രക്കാരുടെ സാധാരണ ലഗേജുപോലെതന്നെ സ്യൂട്കേസുകളിലും മറ്റും കഞ്ചാവ് കടത്തുന്നുണ്ട്. പാഴ്സൽ മാർഗവും കഞ്ചാവ് ഒളിച്ചുകടത്തുന്നുണ്ട്.

സ്വര്‍ണമാല കവര്‍ന്ന ചെറുമകനോട് അമ്മൂമ്മ ക്ഷമിച്ചു; തിരിച്ചേല്‍പ്പിച്ചതിന് 1,000 രൂപ സമ്മാനം

ഒന്നരപ്പവന്റെ മാല കവർന്ന ചെറുമകനോട് ക്ഷമിക്കാതിരിക്കാൻ ആ അമ്മൂമ്മയ്ക്ക് കഴിഞ്ഞില്ല. വില്‍ക്കാൻ കഴിയാതെ വന്നതോടെ മൂന്നുദിവസം കഴിഞ്ഞ്, മാല തിരിച്ചുനല്‍കിയ അവന് ആയിരം രൂപ പാരിതോഷികവും അവർ നല്‍കി.ആലപ്പുഴ നഗരത്തിലാണ് പോലീസിനെ വരെ അമ്ബരപ്പിച്ച സംഭവം.65 വയസ്സുള്ള അമ്മൂമ്മ ദിവസവും ഉറങ്ങുംമുൻപ് മാല തലയിണയുടെ താഴെ ഊരിവെക്കും. കഴിഞ്ഞ ബുധനാഴ്ച രാത്രിയും അങ്ങനെ ചെയ്തു. വ്യാഴാഴ്ച ഉറക്കമുണർന്നുനോക്കുമ്ബോള്‍ മാലയില്ല.

ചെറുമകൻ ഇടയ്ക്കിടയ്ക്ക് ചെറിയ തുകയൊക്കെ വീട്ടില്‍നിന്ന് ആരുമറിയാതെ കൊണ്ടുപോകും. അതിനാല്‍, അവൻ തന്നെയാണ് മോഷ്ടാവെന്ന് ഉറപ്പിക്കാൻ അമ്മൂമ്മയ്ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല. പക്ഷേ, ചെറുമകനെ പോലീസിനെക്കൊണ്ടുപിടിപ്പിക്കാൻ അവർക്ക് മനസ്സുവന്നില്ല.എങ്ങനെയെങ്കിലും മാല തിരിച്ചുകിട്ടിയാല്‍ മതിയെന്നായിരുന്നു. കാരണം, ജീവിതത്തില്‍ ആകെയുള്ള സമ്ബാദ്യമായിരുന്നു ആ മാല. കേസും കൂട്ടവുമായാല്‍ മാല ഉടൻ കിട്ടില്ല. മാത്രമല്ല, ചെറുമകൻ ജയിലിലുമാകും.

കേസെടുക്കരുതെന്നും മാല തിരിച്ചുകിട്ടിയാല്‍ മതിയെന്നുംപറഞ്ഞ് അമ്മൂമ്മ പോലിസിനെ സമീപിച്ചു. അവർ പറയുന്നതില്‍ കാര്യമുണ്ടെന്ന് പോലീസിനും തോന്നി.പോലീസ് ചെറുമകന്റെ ഫോട്ടോ വാങ്ങി ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എബി തോമസിനു കൈമാറി. അദ്ദേഹമത് ജൂവലറി ഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ഈ ഫോട്ടോയില്‍ കാണുന്ന യുവാവ് മാല വില്‍ക്കാൻ എത്തിയാല്‍ വാങ്ങരുതെന്നും നിർദേശിച്ചു. അതാണ് വഴിത്തിരിവായത്.ജില്ലയിലെ 25-ഓളം ജൂവലറികളില്‍ യുവാവ് മാല വില്‍ക്കാനെത്തി. ആരും വാങ്ങിയില്ല.

മാലയുടെ ഒരുഭാഗം മുറിച്ച്‌ അതുമാത്രം വില്‍ക്കാനും ശ്രമിച്ചു. എല്ലാം പരാജയപ്പെട്ടതോടെ ശനിയാഴ്ച യുവാവ് അമ്മൂമ്മയ്ക്കുതന്നെ മാല തിരിച്ചുനല്‍കി. തെറ്റുപറ്റിപ്പോയെന്നും പറഞ്ഞു. ഇതോടെ അവർക്ക് സങ്കടം അടക്കാനായില്ല.പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ചതായിരുന്നു അവൻ. ബെംഗളൂരുവില്‍ ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയശേഷം ആളാകെമാറി. അച്ഛനും അമ്മയും വേർപിരിഞ്ഞുകഴിയുന്നതിനാല്‍ അവന് സങ്കടം ഏറെയാണ്. അവനെ എങ്ങനെയെങ്കിലും നല്ലജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. അമ്മൂമ്മയ്ക്ക് അപ്പോഴും അവനോട് വാത്സല്യം.മാത്രം.

You may also like

error: Content is protected !!
Join Our WhatsApp Group