ബെംഗളൂരു: നാലംഗ സംഘം ആളുകള്‍ക്ക് നടുവിലിട്ട് ഗുണ്ടയെ വെട്ടിക്കൊന്നു. ബെംഗളൂരുവിലാണ് സംഭവം. നോർത്ത് ബംഗളുരുവിലെ ബാറില്‍ വെച്ചാണ് നാലംഗ സംഘം നിരവധി കേസുകളില്‍ പ്രതിയായ ആളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.സോളദേവനഹള്ളിയിലെ ബാറില്‍ വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഹെബ്ബാള്‍ സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ ജയറാം മദ്യപിക്കാനായി ബാറില്‍ എത്തിയിരുന്നു. ഈ സമയം നാലംഗ സംഘം വടിവാളുകളുമായി ബാറിലേക്ക് ഇരച്ചു കയറുകയായിരുന്നു.
ഇവരെ കണ്ട് ജയറാം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവർ വളഞ്ഞിട്ട് ഇയാളെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.സംഭവ സമയത്ത് ബാറില്‍ ഉണ്ടായിരുന്നവർ അക്രമം കണ്ട് ഓടി രക്ഷപ്പെട്ടു. ഹെബ്ബാള്‍ പോലീസ് സ്റ്റേഷനില്‍ മാത്രം ആറില്‍ അധികം കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ജയറാം. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
ഗായിക കല്പന രാഘവേന്ദര്‍ ആത്മഹത്യക്ക് ശ്രമിച്ചതല്ല, വെളിപ്പെടുത്തി മകള്‍
ഗായിക കല്പന രാഘവേന്ദറിനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയില്‍ വച്ച് ഗായിക ആത്മഹത്യക്ക് ശ്രമിച്ചു എന്നായിരുന്നു വിവരം. എന്നാല്‍ ആത്മഹത്യാ വാർത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് കല്പനയുടെ മകള്‍ ദയാപ്രസാദ് പ്രഭാകർ.അമ്മ ഉറക്ക ഗിുളിക കഴിച്ചതിന്റെ ഡോസ് കൂടിപ്പോയതാണെന്നും നിലവിലെ പ്രചാരണങ്ങള്‍ തെറ്റാണെന്നും മകള്‍ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
അമ്മയ്ക്ക് ഒരുപ്രശ്നവുമില്ലെന്നും പൂർണ ആരോഗ്യവതിയാണെന്നും ദയ പറയുന്നു. സുഖം പ്രാപിച്ചിട്ടുണ്ട്. അമ്മ എന്നും സന്തോഷവതിയും ആരോഗ്യവതിയും തന്നെയായിരിക്കും, അവരൊരു ഗായികയാണ്, നിലവില്‍ പിഎച്ച്.ഡിയും എല്‍.എല്‍.ബിയുെ ചെയ്യുന്നുണ്ട്. ഇത് ഉറക്കം ഇല്ലാതാക്കി, ഇതേതുടർന്ന് അമ്മ ചികിത്സ തേടുകയും ചെയ്തു. ഡോക്ടർ നിർദ്ദേശിച്ച ഗുളിക കഴിച്ചുവരികയാണ്. പക്ഷേ സമ്മർദ്ദം കാരണം ഗുളികയുടെ ഡോസ് കൂടിപ്പോയതാണ്, അല്ലാതെ ആത്മഹത്യക്ക് ശ്രമിച്ചതല്ല. ദയവായി കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്നും ദയ പറഞ്ഞു.
കഴിഞ്ഞ ദിവസം വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട കല്‍പ്പനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസമായിട്ടും കല്‍പ്പന വാതില്‍ തുറക്കാത്തതിനെ തുടർന്ന് അപ്പാർട്ട്മെന്റ് സെക്യൂരിറ്റിയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവില്‍ പൊലീസ് എത്തി വാതില്‍ തകർത്താണ് വീടിനുളളില്‍ കയറിയത് . പ്രശസ്ത പിന്നണി ഗായകൻ ടി എസ് രാഘവേന്ദ്രയുടെ മകളാണ് കല്‍പ്പന. ടെലിവിഷൻ പരിപാടിയായ സ്റ്റാർ സിംഗർ സീസണ് അഞ്ചിലെ വിജയിയായിരുന്നു .
ഇളയരാജ, എആർ റഹ്മാൻ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ സംഗീത സംവിധായകരുമായി കല്‍പ്പന പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ഭാഷകളായി 1500ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കമലഹാസൻ നായകനായ പുന്നഗൈ മന്നൻ എന്ന ചിത്രത്തില്‍ അതിഥി വേഷവും ചെയ്തിരുന്നു.ജൂനിയർ എൻടിആർ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസണ് ഒന്നിലും കല്‍പ്പന പങ്കെടുത്തിരുന്നു.