Home Featured മലയാളി യുവാവിനെ 45 കാരി വീട്ടിലേക്ക് വിളിച്ചുവരുത്തി, മുറിയില്‍ പൂട്ടിയിട്ടു; ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ ആറംഗ സംഘം പിടിയില്‍

മലയാളി യുവാവിനെ 45 കാരി വീട്ടിലേക്ക് വിളിച്ചുവരുത്തി, മുറിയില്‍ പൂട്ടിയിട്ടു; ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ ആറംഗ സംഘം പിടിയില്‍

by admin

കർണാടകയില്‍ മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ച കേസില്‍ യുവതിയടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കാസർകോട് സ്വദേശി സുനില്‍കുമാറിനെയാണ് ആറംഗ സംഘം ഹണി ട്രാപ്പില്‍ കുടുക്കിയത്. കുന്ദാപൂർ താലൂക്കിലെ കോടിയില്‍ താമസിക്കുന്ന അസ്മ (43) എന്ന യുവതിയും സംഘവുമാണ് പിടിയിലായത്. ബൈന്ദൂർ താലൂക്കിലെ ബഡകെരെ സ്വദേശി സവാദ് (28) ഗുല്‍വാഡി സ്വദേശി സൈഫുള്ള (38) ഹാംഗ്ലൂർ സ്വദേശി മുഹമ്മദ് നാസിർ ഷെരീഫ് (36) കുംഭാസി സ്വദേശി അബ്ദുള്‍ സത്താർ (23) ശിവമോഗ ജില്ലയിലെ ഹൊസനഗരയില്‍ താമസിക്കുന്ന അബ്ദുള്‍ അസീസ് (26) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

സുനിലിനെ കുന്താപ്പുരയിലെ താമസസ്ഥലത്ത് എത്തിച്ച യുവതി ഹണി ട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്‍റെ താമസ സ്ഥലത്തെത്തിയ സുനിലിനെ വീട്ടില്‍ പൂട്ടിയിട്ട അസ്മ ഇവിടേക്ക് സഹായികളെ വിളിച്ചുവരുത്തി. ദൃശ്യങ്ങള്‍ പകർത്തിയശേഷം ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. യുവാവ് പണം നല്‍കാൻ വിസമ്മതിച്ചതോടെ കൈവശമുണ്ടായിരുന്ന 70,000 രൂപ തട്ടിയെടുത്തു.സുനിലിന്‍റെ കൈവശമുണ്ടായിരുന്ന 6,200 പണം തട്ടിയെടുത് ശേഷം യുപിഐ വഴി 30,000 അസ്മയുടെ നമ്ബറിലേക്ക് നിർബന്ധിച്ച്‌ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. എടിഎം കാർഡും തട്ടിയെടുത്തു.

പിൻ നമ്ബർ ലഭിച്ച ശേഷം 40,000 പിൻവലിച്ച ശേഷം രാത്രി വൈകിയാണ് ഇയാളെ വിട്ടയച്ചത്. യുവാവ് പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group