Home Featured ബെംഗളൂരുവിൽ ഗെയ്ൽ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ പ്രകൃതിവാതക പ്ലാന്റ് വരുന്നു

ബെംഗളൂരുവിൽ ഗെയ്ൽ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ പ്രകൃതിവാതക പ്ലാന്റ് വരുന്നു

by admin

ബെംഗളൂരു : ബെംഗളൂരുവിൽ ഗെയ്ൽ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ പ്രകൃതിവാതക പ്ലാന്റ് വരുന്നു. പ്ലാന്റ് സ്ഥാപിക്കാൻ ബെംഗളൂരു സൗത്ത് ജില്ലയിലെ ബേഗൂർ ഹൊബ്ലി ഹരളകുണ്ടെ ഗ്രാമത്തിൽ 18 ഏക്കർ സ്ഥലം അനുവദിക്കാനുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.ജൈവ-കംപ്രസ്‌ഡ് പ്രകൃതിവാതക പ്ലാന്റ് (ബയോ-സിഎൻജി പ്ലാന്റ്റ്) നിർമിക്കാനാണ് ഗെയ്ലിന്റെ പദ്ധതി.

ദിവസേന 300 മുതൽ 500 വരെ മെട്രിക് ടൺ ജൈവ-കംപ്രസ്‌ഡ് പ്രകൃതിവാതകം നിർമിക്കാൻശേഷിയുള്ള പ്ലാൻ്റാണ് ഇവിടെ സ്ഥാപിക്കുക. മന്ത്രിസഭായോഗമാണ് സ്ഥലം അനുവദിക്കുന്നതിന് അംഗീകാരം നൽകിയത്. 25 വർഷത്തേക്ക് ഉപയോഗിക്കാനാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്.

പരിഹസിച്ചത് ചോദ്യം ചെയ്തു ; 15 കാരിയെ ബ്ലെയ്ഡ് ഉപയോഗിച്ച്‌ മുഖത്തും ശരീരത്തിലും വരഞ്ഞ് കൗമാരക്കാരികള്‍

പരിഹസിച്ചത് ചോദ്യം ചെയ്തു. 15 കാരിയെ ബ്ലെയ്ഡിന് കുത്തിക്കീറി കൗമാരക്കാരികള്‍. പുറത്തും മുഖത്തുമായി ഇരുപതിലേറെ തുന്നിക്കെട്ടലുമായി 15കാരി ഗുരുതരാവസ്ഥയില്‍.ദില്ലി രോഹിണിയിലാണ് സംഭവം. രണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രതികാരം തീര്‍ക്കാനുള്ള ആക്രമണത്തിലാണ് 15കാരിക്ക് ഗുരുതര പരിക്കേറ്റത്.14നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥിനികളാണ് 15കാരിയെ ബ്ലെയ്ഡിന് ആക്രമിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളുടെ സുഹൃത്തുക്കളാണ് ആക്രമണത്തിന് പിന്നില്‍.

ക്ലാസ് മുറിയില്‍ വച്ച്‌ 15കാരിയെ അക്രമികളുടെ സുഹൃത്ത് പരിഹസിക്കുന്നതും കളിയാക്കുന്നതും പതിവായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി ഇത് പരിഗണിക്കാതെ പോവുന്നതായിരുന്നു പതിവ് രീതി. എന്നാല്‍ ഓഗസ്റ്റ് 9 ന് സഹപാഠിയോട് 15കാരി ശബ്ദമുയര്‍ത്തി സംസാരിച്ചിരുന്നു. ഇതിലെ പ്രതികാരമായായിരുന്നു കൂട്ടം കൂടിയുള്ള ആക്രമണം.ആക്രമിച്ച കുട്ടികള്‍ക്ക് തന്നോട് എന്തെങ്കിലും ശത്രുതയുള്ളതായി അറിയില്ലെന്നാണ് 15കാരി വിശദമാക്കുന്നത്. സ്‌കൂളിന് പുറത്ത് നടന്ന് പോകുന്ന 15കാരിയെ തടഞ്ഞ് വച്ച്‌ വിദ്യാര്‍ത്ഥിനികള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുഖത്തടിച്ച ശേഷമായിരുന്നു ആക്രമണം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായാണ് രോഹിണി പൊലീസ് വിശദമാക്കുന്നത്. എന്നാല്‍ കേസില്‍ ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group