ബെംഗളൂരു : ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ബാഗിൽ 11 ലക്ഷം രൂപ വിലമതിയ്ക്കുന്ന കഞ്ചാവ്.
സ്റ്റേഷനിലെ സബ്‌വേയിലെ നടപ്പാതയിലാണ് ബാഗ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.ആർപിഎഫ് ഇത് തുറന്നുപരിശോധിച്ചപ്പോൾ 10 പാക്കറ്റുകളിലായി വിലകൂടിയ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.ഇത് പിന്നീട് എക്സൈസിന് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വിദേശത്തുപോകാന്‍ അനുമതി വേണം ; ജാമ്യ ഇളവ് തേടി നടന്‍ സൗബിന്‍ ഹൈക്കോടതിയില്‍
വഞ്ചനാക്കേസിലെ ജാമ്യ ഇളവ് തേടി നടന്‍ സൗബിന്‍ ഷാഹിര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നും വിദേശത്ത് പോകാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം.മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിന്‍ ഷാഹിറിനെ നേരത്തെ മരട് പൊലീസ് അറസ്റ്റുചെയ്തത്. കേസില്‍ നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട മരട് എസ്‌ഐയെ സ്ഥലം മാറ്റിയിരുന്നു. എസ്‌ഐ കെ കെ സജീഷിനെയാണ് എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെട്ട കേസില്‍ ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകള്‍ ഫയലില്‍ നിന്നെടുത്തു മാറ്റിയതിനാണ് നടപടി. കേസിന്റെ പുരോഗതി വിലയിരുത്താന്‍ ഫയല്‍ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതികള്‍ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ച തനിക്ക് മുടക്കിയ തുകയും ലാഭവിഹിതവും നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ അരൂര്‍ സ്വദേശി സിറാജ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.