Home Featured ജി20 ഉച്ചകോടി : 207 ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി

ജി20 ഉച്ചകോടി : 207 ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി

by admin


ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ 207 ട്രെയിനുകള്‍ റദ്ദാക്കി നോര്‍ത്തേണ്‍ റെയില്‍വെയ്‌സ്. സെപ്റ്റംബര്‍ 9,10, 11 തിയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആകെ 300 ട്രെയിനുകളുടെ സര്‍വീസിനെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആറ് ട്രെയിനുകള്‍ വഴി തിരിച്ചുവിടും. സെപ്റ്റംബര്‍ 9ന് 90 ട്രെയിനുകളാണ് റദ്ദാക്കിയത്.

സെപ്റ്റംബര്‍ 10ന് 100 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവയില്‍ ഭൂരിഭാഗവും ഡല്‍ഹിയില്‍ നിന്ന് തെക്കൻ ഹരിയാനയുടെ സോണിപത്-പാനിപത്, റോഹ്തക്, റെവാരി, പല്‍വാള്‍ റൂട്ടുകളിലാണ് ഓടുക. ഇത് കൂടാതെ, ഡല്‍ഹി രെവാറി എക്‌സ്പ്രസ് സ്‌പെഷ്യലും രെവാരി-ഡല്‍ഹി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനുകളും സെപ്റ്റംബര്‍ 11ന് റദ്ദാക്കിയിട്ടുണ്ട്. ഒപ്പം, ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുകയോ, അവസാനിക്കുകയോ ചെയ്യുന്ന നിരവധി ട്രെയിനുകള്‍ ഇനി ഗാസിയാബാദില്‍ നിന്നോ ഹസ്രത് നിസാമുദ്ദീൻ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നോ ആയിരിക്കും സര്‍വീസ് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group