Home Featured റോഡാമൈൻ ബി-യിന്റെ സാന്നിധ്യം;കോട്ടൺ മിഠായി സാമ്പിളുകൾ ശേഖരിച്ച് കർണാടക

റോഡാമൈൻ ബി-യിന്റെ സാന്നിധ്യം;കോട്ടൺ മിഠായി സാമ്പിളുകൾ ശേഖരിച്ച് കർണാടക

by admin

ബെംഗളൂരു : കാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി-യിന്റെ സാന്നിധ്യം മൂലം തമിഴ്‌നാടും പുതുച്ചേരിയും പഞ്ഞി മിഠായികൾക്ക് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് എല്ലാ ജില്ലകളിൽ നിന്നും കോട്ടൺ മിഠായി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്‌ക് അയക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) കർണാടക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സാമ്പിളുകൾ ശേഖരിച്ച ശേഷം ലഭിക്കുന്ന ലബോറട്ടറി ഫലങ്ങൾ വിശകലനം ചെയ്ത ശേഷമാകും ഭാവി നടപടി തീരുമാനിക്കുക എന്ന് FSSAI-യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

അതും ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചില ജില്ലകളിൽ ഇത് മേളകളിലും ഒത്തുചേരലുകളിലും മാത്രമാണ് വിൽക്കുന്നതെന്നും അതിനാൽ സാമ്പിളുകൾ എത്താൻ വൈകിയെന്നും അധികൃതർ പറഞ്ഞു.

ഓരോ സംസ്ഥാനത്തും വ്യത്യസ്‌തമായ രീതിയിൽ പഞ്ഞി മിഠായികൾ തയ്യാറാക്കുന്നതിനാൽ നിരോധിക്കണമോയെന്ന് തീരുമാനിക്കാൻ ഫലം കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group