Home Featured ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജാതി വിവേചനമെന്ന്; യുവാവ് ജീവനൊടുക്കി

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജാതി വിവേചനമെന്ന്; യുവാവ് ജീവനൊടുക്കി

by admin

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജാതി വിവേചനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഉത്തര്‍ പ്രദേശ് കപ്തൻഗഞ്ച് ബസ്തി സ്വദേശി വിവേക് രാജ് (35) ആണ് മരിച്ചത്. പൊലീസില്‍ പരാതി നല്‍കുകയും യു ട്യൂബില്‍ ‘ഇനിയും പോരാടാൻ കഴിയില്ല’ എന്ന് പറഞ്ഞ് വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്ത ശേഷമാണ് താമസ സ്ഥലത്ത് ജീവനൊടുക്കിയത്.

ബംഗളൂരു ബ്രൂക്ഫീല്‍ഡിലെ ലൈഫ് സ്റ്റൈല്‍ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ വിഷ്വല്‍ വിഭാഗത്തിലായിരുന്നു വിവേക് ജോലി ചെയ്തിരുന്നത്. കമ്ബനി അധികൃതര്‍ക്കും വിവേക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച മാനേജ്മെന്റ്, പരാതിയില്‍ അന്വേഷണം നടത്തി തുടര്‍നടപടികളെടുത്തിരുന്നെന്നും അത് വിവേകിനെ അറിയിച്ചിരുന്നെന്നും വിശദീകരിച്ചു.

വിമാനത്തില്‍ കയറുന്നതിനിടെ നടന്‍ വിനായകന്‍ മോശമായി പെരുമാറി,പരാതിയുമായി യുവാവ്

വിമാനത്തില്‍ കയറുന്നതിനിടെ നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവാവ്. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിയുമായി എത്തിയിരിക്കുന്നത്.ഇക്കഴിഞ്ഞ മെയ് 27ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

ഇതിനെതിരെ നടപടി എടുക്കുവാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിരുന്നു. വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

വിമാനത്തില്‍ നിന്ന് ഇറങ്ങിയശേഷം പരാതിപ്പെട്ടാല്‍ പരാതിയെടുക്കാന്‍ സാധിക്കില്ലെന്ന് നിലപാടിലായിരുന്നു വിമാന കമ്ബനി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും നടപടി എടുത്തില്ല. ഇതിനെതിരെയാണ് ജെയിംസ് ഹൈക്കോടതിയെ സമീപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group