മൈസൂരു: കാവേരി ആരതിയും ദസറയും പ്രമാണിച്ച് ബൃന്ദാവൻ ഗാർഡനിലേ ക്കുള്ള പ്രവേശന ഫീസും വാഹന ടോളും ഒഴിവാക്കി യതായി ശ്രീരംഗ പട്ടണ എംഎൽഎ രമേശ് ബാബു ബന്ദിസിദ്ദ ഗൗഡ അറിയിച്ചു. ഒക്ടോബർ രണ്ടു വരെയാണ് ഇളവ്.
കർണാടകയുടെ വിവിധഭാഗങ്ങളിൽനിന്നും പുറത്തു നിന്നു മുള്ള 8,000-ത്തിലധികം വി നോദസഞ്ചാരികൾ പ്രതീകാത്മക കാവേരി ആരതി കാണാൻ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബുധനാഴ്ചവരെയാണ് അഞ്ചുദിവസത്തെ പ്രതീകാത്മക കാവേരി ആരതി. ദസറ സമാപനം ഒക്ടോബർ രണ്ടിനാണ്. അതിനാലാണ് ഇളവ് രണ്ടുവരെ നീട്ടിയത്.