Home Featured ബെംഗളൂരു : നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ചേരുന്നവർക്ക് ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ സൗകര്യം

ബെംഗളൂരു : നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ചേരുന്നവർക്ക് ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ സൗകര്യം

by admin

ബെംഗളൂരു : നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ചേരുന്നവർക്ക് കർണാടകത്തിൽ 1462 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ സൗകര്യം. ഇതിൽ ഭൂരിപക്ഷവും ബെംഗളൂരുവിലെ ആശുപത്രികളാണ്. രാജ്യത്ത് ആകെ 16167 ആശുപത്രികളിലാണ് നോർക്ക കെയർ പ്രകാരം കാഷ്‌ലെസ് ചികിത്സ ലഭിക്കുക. ഇതിൽ എറ്റവുംകൂടുതൽ മഹാരാഷ്ട്രയിലാണ് (2,761). തമിഴ്‌നാട്ടിൽ 1612 ആശുപത്രികളിലും പണംനൽകാതെ തന്നെ ചികിത്സ ലഭിക്കും. ആശുപത്രികളുടെ എണ്ണത്തിൽ മൂന്നാംസ്ഥാനം കർണാടകത്തിനാണ്.

വിദേശത്ത് താമസിക്കുന്നവർ അടക്കമുള്ള പ്രവാസി മലയാളികൾക്കുവേണ്ടി നോർക്ക മുഖേനെ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസാണ് നോർക്ക കെയർ. വിദേശത്ത് താമസിക്കുന്ന പ്രവാസികളെക്കാൾ രാജ്യത്തിനുള്ളിൽ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കാണ് ഇൻഷുറൻസ് പ്രയോജനം.കർണാടക പോലെയുള്ള ഇതരസംസ്ഥാനങ്ങളിൽ കേരളത്തിലെക്കാൾ കൂടുതൽ ആശുപത്രികളിൽ കാഷ് ലെസ് ചികിത്സ ലഭിക്കും.വിദേശത്തുള്ള മലയാളികൾക്ക് ചികിത്സവേണ്ടിവന്നാൽ നാട്ടിൽ എത്തണം. ഇതേസമയം ഇതര സംസ്ഥാനങ്ങളിലുള്ള പ്രവസികൾക്ക് അവർ താമസിക്കുന്നിടത്തുതന്നെ ചികിത്സതേടാൻ സാധിക്കും.

തൃശ്ശൂരിൽ 60 ആശുപത്രികളിലും തിരുവനന്തപുരം-52, കോഴിക്കോട്-39, കോട്ടയം-34, കൊല്ലത്തും മലപ്പുറത്തും-30, പാലക്കാട്-28, കണ്ണൂർ-27, ആലപ്പുഴ-23, പത്തനംതിട്ട-20, കാസർകോട്-13, ഇടുക്കി-11, വയനാട്-ഒൻപത് ആശുപത്രികളിലും കാഷ് ലെസ് ചികിത്സ ലഭിക്കും.ഈ മാസം 30 വരെയാണ് നോർക്ക കെയറിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നത്. വെബ്സൈറ്റ് (norkaroots.kerala.gov.in) খ៣ കെയർ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യാം.

എൻആർകെ തിരിച്ചറിയൽ കാർഡുള്ളവർക്കാണ് നോർക്ക കെയറിലും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നത്. എൻആർകെ കാർഡില്ലാത്തവർ നോർക്ക വെബ്സൈറ്റ് മുഖേന ആദ്യം ഇതിന് രജിസ്റ്റർ ചെയ്യണം.24 മണിക്കൂറിനുശേഷം ഇ-കാർഡ് ലഭിക്കും. ഇതിന്റെ വിവരങ്ങൾ നൽകി നോർക്ക കെയറിൽ രജിസ്റ്റർ ചെയ്യാം. അഞ്ചുലക്ഷം രൂപവരെ ചികിത്സയാണ് നോർക്ക കെയറിൽ ലഭിക്കുക. നാലുപേർ അടങ്ങുന്ന കുടുംബത്തിന് 13411 രൂപയാണ് പ്രീമിയം. ഒരാൾക്കുമാത്രം 8,101 രൂപ. 70 വയസ്സുവരെ പ്രായമുള്ളവർക്ക് ചേരാം

You may also like

error: Content is protected !!
Join Our WhatsApp Group