Home Featured ഇലക്ട്രോണിക് സിറ്റിയിൽ നിന്നും ഇനി മെട്രോ പിടിക്കാൻ സൗജന്യ ബസ്സ് സർവീസുകൾ

ഇലക്ട്രോണിക് സിറ്റിയിൽ നിന്നും ഇനി മെട്രോ പിടിക്കാൻ സൗജന്യ ബസ്സ് സർവീസുകൾ

ബംഗളുരു : നമ്മ മെട്രോ അവസാന മൈൽ കണക്ടിവിറ്റിയുടെ ഭാഗമായി സൗജന്യ ഷട്ടിൽ ബസ് സർവീസുമായി ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ് അതോറിറ്റി (എലിസിറ്റ) ഇല കട്രോണിക് സിറ്റിയിലെ വിവിധ കമ്പനി ജീവനക്കാർക്കായി കനകരപുര റോഡിലെ അവസാന മെട്രോ സ്റ്റേഷനായ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും തിരിച്ചുമാണിത്.

കോവിഡ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഐടി കമ്പനികളുടെ പ്രവർത്തനം പൂർണതോതിലേക്കു മടങ്ങുന്നത് കൂടി പരിഗണിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ 4 ഷട്ടിൽ സർവീസുകൾ ആരംഭിച്ചത്. എലിസിറ്റ് സിറ്റിസൻ ആപ് ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത ശേഷമേ ബസിൽ പ്രവേശനം അനുവദിക്കൂ.

ഇൻഫോസിസ്, ഇൻഫോസിസ് ഗേറ്റ് നമ്പർ 6, വിപ്രോ ഗേറ്റ്, സൈം കോളജ് എന്നിവിടങ്ങളിൽ നിന്ന് സിൽക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനിലേക്ക് സർവീസുകൾ നടത്തും വധം ഷട്ടിലുകൾ ക്രമീകരിച്ചു. രാവിലെ 6:30 മുതൽ 8:15 വരെയും വൈകീട്ട് 5:15 മുതൽ 6:45 വരെയുമാണ് സർവീസുകൾ.

ഐടി ഉൾപ്പെടെയുള്ള ബഹു രാഷ്ട്ര കമ്പനികളിൽ പ്രവർത്തിക്കുന്നവർ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചത്. വാഹനപ്പെരുപ്പത്തെ തുടർന്ന് നഗരനിരത്തുകൾ ഓഫിസ് സമയങ്ങളിൽ വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് എലിസിറ്റയുടെ ഷട്ടിൽ സർവീസുകൾ.

നഗരത്തിന്റെ നാലു കോണുകളിലുമായി താമസിക്കുന്ന ഒട്ടേറെ പേരാണ് ഇലക്ട്രോണിക് സിറ്റിയിൽ ജോലിക്ക് വരുന്നത്. ഇവർക്ക് മെട്രോ യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതോടെ വഴിയിൽ കുരുങ്ങാതെ യാത്രാസമയം ലാഭിക്കാനാകും. 2 വർഷം മുൻപ് ഇലക്ട്രോണിക് സിറ്റി ടൗൺഷിപിനുള്ളിൽ സൗജന്യ ഷട്ടിൽ സർവീസ് എലിസിറ്റ് ആരംഭിച്ചിരുന്നു. ഈ സർവീസുകളാണ് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് നീട്ടിയിരിക്കുന്നത്. ഇലക്ട്രോണിക് സിറ്റിയെ ബന്ധിപ്പിക്കുന്ന ആർവി റോഡ്- ബൊമ്മസന്ദ മെട്രോ നിർമാണം 2024ൽ പൂർത്തിയാകുമെന്നാണ് നിലവിലെ പ്രതീക്ഷ

You may also like

error: Content is protected !!
Join Our WhatsApp Group