മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന് വോണ്‍ മരിച്ച ദിവസം അദ്ദേഹത്തെ കാണാന്‍ നാല് യുവതികള്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍.മരിക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്ബാണ് അവര്‍ ഷെയ്ന് താമസിച്ചിരുന്ന വില്ലയില്‍ എത്തുന്നത്.ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഷെയ്നെ ജീവനോടെ അവസാനമായി കണ്ടതും ഇവരാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് തായ്ലന്ഡ് പൊലീസ് വ്യക്തമാക്കി.മരിക്കുന്ന ദിവസം ഉച്ചയ്ക്ക് 1.53നാണ് യുവതികള്‍ വില്ലയിലെത്തുന്നത്. രണ്ടു പേര് അദ്ദേഹം താമസിച്ചിരുന്ന മുറിയിലേക്ക് ഉഴിച്ചിലിനായി പോയി. രണ്ടുമണിക്കൂറിന് ശേഷമാണ് പുറത്തുപോയത്. അതുകഴിഞ്ഞ് രണ്ടു മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കാണുന്നത്.പിന്നീടാരും അവിടേക്ക് പോയിട്ടില്ല എന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതികളാണ് ഷെയ്നെ അവസാനമായി കണ്ടതെന്ന് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍, ഷെയ്ന്റെ മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്.മരിച്ച് ആറ് ദിവസം കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേര് ബാങ്കോക്ക് വിമാനത്താവളത്തിലെത്തിയിരുന്നു.
ഉഴിച്ചിലിനായി നാലു യുവതികള്‍ ഷെയ്ന് വോണിന്റെ വില്ലയിലെത്തി; അവര്‍ മടങ്ങി രണ്ടു മണിക്കൂറിനുള്ളില്‍ അദ്ദേഹം മരിച്ചു, ദൃശ്യങ്ങള്‍ പുറത്ത്
previous post