Home Featured അടുത്ത കൊല്ലം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം

അടുത്ത കൊല്ലം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം

by admin

തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം  കൂടി മാത്രം.അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു .മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ  സർട്ടിഫിക്കറ്റ് നൽകും .താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം .അവർക്ക് ഓണേഴ്‌സ് ബിരുദം  നൽകും.ഈ വര്‍ഷം  കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല.നാലാം വർഷ പഠനം കുട്ടികൾക്ക് തെരഞ്ഞെടുക്കാം .നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും.എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ.ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

നാല് വർഷ ബിരുദ കോഴ്സിന്‍റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്.അടുത്ത വര്‍ഷം  മുതൽ എല്ലാ സര്‍വകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ് ആയിരിക്കും. ഈ വര്‍ഷം  പരീക്ഷണാടിസ്ഥാനത്തിൽ നാല് വർഷ ബിരുദ കോഴ്സ് നടത്താം.സര്‍വകലാശാലകളിലെ  സ്ഥിരം വിസി നിയമനത്തിലെ  അനിശ്ചിതാവസ്ഥ നീങ്ങണമെങ്കിൽ ഓർഡിനൻസിൽ ഗവർണർ ഒപ്പ് വയ്ക്കണം.അപാകതകൾ ഉണ്ടെങ്കിൽ ഓർഡിനൻസ് തിരിച്ചയക്കണം, അതും ഉണ്ടായിട്ടില്ല.നിലവിൽ വിസി ചുമതല വഹിക്കുന്നവർ യോഗ്യരാണ്.താത്കാലിക ചുമതലയെങ്കിലും അവർ കാര്യങ്ങൾ ചെയ്യുന്നുണ്ട്.ബില്ലിൽ ഗവർണർ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷ.മുഖ്യമന്ത്രി ഗവർണറോട് സംസാരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് വനിതാ ഫുട്ബോള്‍ ടീം ഈ സീസണില്‍ ഗ്രൗണ്ടിലിറങ്ങില്ല

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ വനിതാ ഫുട്ബോള്‍ ടീം ഈ സീസണില്‍ ഗ്രൗണ്ടിലിറങ്ങില്ല. ഐഎസ്എല്ലിലെ അച്ചടക്ക ലംഘനത്തിന് അഖിലേന്താ ഫുട്ബോള്‍ ഫെഡറേഷന്‍ കനത്ത പിഴ ചുമത്തിയതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ കാരണം വനിതാ ടീമിനെ ഇത്തവണ ഗ്രൗണ്ടിലിറക്കാനാവില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയ നടപടി അംഗീകരിക്കുന്നുവെന്നും എന്നാല്‍ കനത്ത പിഴമൂലം ടീമിനുണ്ടായ സാമ്പത്തിക ബാധ്യത മൂലം വനിതാ ടീമുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തില്‍ കടുത്ത നിരാശയുണ്ടെന്നും ബ്ലാസ്റ്റേഴ്സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത വനിതാ ടീമില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ബ്ലാസ്റ്റേഴ്സിന് പദ്ധതിയുണ്ടായിരുന്നു. പുരുഷ ടീമിനൊപ്പം വനിതാ ടീമിനും വിദേശ പ്രീ-സീസൺ ടൂർ, പ്ലെയർ എക്സ്ചേഞ്ചുകൾ, എക്സ്പോഷർ ടൂറുകൾ എന്നിവയും പദ്ധതിയിട്ടിരുന്നു. എന്നാല്‍, അഖിലേന്തായ ഫുട്ബോള്‍ ഫെഡറേഷന്‍ ചുമത്തിയ കനത്ത പിഴ ടീമിന്  വലിയ വെല്ലുവിളിയാണെന്നും അതിനാലാണ് നിരാശാജനകമെങ്കിലും കടുത്ത തീരുമാനം എടുക്കുന്നതെന്നും ക്ലബ്ബ് വ്യക്തമാക്കി. സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത വരാതെ വനിതാ ടീമുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും നിലവിലെ സാഹചര്യം പരിഗണിച്ചാണ് കടുത്ത തീരുമാനം എടുക്കേണ്ടിവന്നതെന്നും ക്ലബ്ബ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group