ജിദ്ദ : മദീന-ജിദ്ദ ഹൈവേയില്‍ വാഹനാപകടത്തില്‍ കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു. ദമ്ബതികളടക്കം ഏഴുപേരാണ് അപകടത്തില്‍ പെട്ടത്.മദീന ഹൈവേയിലെ വാദി ഫറയില്‍ വെച്ച് ഇവരുടെ വാഹനം പുല്ലുലോറിയില്‍ ഇടിക്കുകയായിരുന്നു. വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍, മകൻ ആദില്‍ (13) എന്നിവരാണ് മരിച്ചത്. മൂന്ന് പെണ്‍മക്കള്‍ രണ്ട് ആശുപത്രിയിലായി ചികിത്സയിലാണ്. ജിദ്ദയില്‍ സ്ഥിര താമസക്കാരായ കുടുംബം മദീന സന്ദർശനത്തിന് പോയതായിരുന്നു.