തമിഴ്നാട് റാണിപ്പെട്ടിലുണ്ടായ വാഹനാപകടത്തില്‍ 4 പേർ മരിച്ചു. കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലോറി ഡ്രൈവർ അടക്കം 4 പേരാണ് അപകടത്തില്‍ മരിച്ചത്. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്. പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു.
നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മേല്‍മരുവത്തൂർ ക്ഷേത്രത്തില്‍ ദർശനത്തിന് പോയ രണ്ട് കർണാടക സ്വദേശികളും അപകടത്തില്‍ മരിച്ചു. പരിക്കേറ്റവർ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
സുഹൃത്ത് എലിവിഷം ചേര്‍ത്ത് കൊണ്ടുവന്ന ബീഫ് എടുത്ത് കഴിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍
വടകരയില്‍ എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു.കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് കേസ്. ജനുവരി ആറിനാണ് സംഭവം നടക്കുന്നത്. അന്ന് രാത്രി ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിക്കുകയും ചെയ്തു.
എന്നാല്‍ ബീഫില്‍ എലിവിഷം ചേർത്തിട്ടുണ്ടെന്ന് താൻ നിധീഷിനോട് പറഞ്ഞതാണെന്നും ഇത് നിധീഷ് വിശ്വസിക്കാതെ എടുത്ത് കഴിക്കുകയായിരുന്നുവെന്നുമാണ് മഹേഷ് നല്‍കിയ മൊഴി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.