മൈസൂരു : തുമകൂരു ജില്ലയിലെ കുനിഗലിനടുത്തുള്ള ബൈപ്പാസിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് കുടംബത്തിലെ നാലുപേർ മരിച്ചു. ഞായറാഴ്‌ച രാത്രിയാണ് അപകടം.മഗഡി സ്വദേശികളായ സീബെ ഗൗഡ (50), ഭാര്യ ശോഭ (45), മകൾ ദുംബിശ്രീ (23), മകൻ ഭാനുകിരൺ (13) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാർഥിയായ മകൻ ഭാനുകിരനെ കുനിഗലിന്റെ പ്രാന്തപ്രദേശത്തുള്ള ബിഡാനഗെരെയ്ക്ക് സമീപമുള്ള ഹോസ്റ്റലിലേക്ക് വിടാൻ കുടുംബം പോകുന്നതിനിടെയാണ് അപകടം.
കുനിഗൽ ബൈപ്പാസിലെത്തിയപ്പോൾ വൺവേ റോഡിൽ തെറ്റായ ദിശയിൽനിന്ന് വന്ന മിനി ട്രക്കും കാറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.കാറും അതി വേഗത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സൈക്കിളില്‍ നിന്നും വീണ മകളെ കോടാലികൊണ്ട് കൊലപ്പെടുത്തി പിതാവ്
സൈക്കിളില്‍ നിന്നും വീണ മകളെ കൊടാലി കൊണ്ട് കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.ഒൻപതുകാരിയായ ഗൗരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഗ്യാനേശ്വർ ജാദവിനെ പോലീസ് പിടികൂടി. പോലീസ് പറയുന്നതനുസരിച്ച്, ഗൗരി എന്ന പെണ്‍കുട്ടിക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടായിരുന്നു.ഞായറാഴ്ച സൈക്കിള്‍ ഓടിക്കുന്നതിനിടെ കുട്ടി നിലത്തുവീണു. തുടർന്ന് മദ്യലഹരിയിലായിരുന്ന ഗ്യാനേശ്വർ, ഉറങ്ങിക്കിടക്കുന്നതിനിടെ ഗൗരിയെ കോടാലികൊണ്ട് ആക്രമിക്കുകയായിരുന്നു.കൊലപാതകത്തിന് ശേഷം 24 മണിക്കൂർ അയാള്‍ കുട്ടിയുടെ മൃതദേഹം പരന്ദ താലൂക്കിലെ വീട്ടില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു.