തിരുപ്പതിയിലെ പ്രസാദ ലഡുവില്‍ മായം ചേർത്ത സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മൂന്ന് മില്‍ക്ക് ഡയറി കമ്ബനികളുടെ മേധാവികളാണ് അറസ്റ്റിലായത്.ടെണ്ടർ നടപടിയില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.ടെണ്ടർ കിട്ടിയ കമ്ബനികള്‍ തിരിമറി നടത്തി, മാനദണ്ഡങ്ങള്‍ പാലിക്കാതെ റൂർക്കിയില്‍ നിന്ന് നെയ്യ് കൊണ്ടുവന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തി. സുപ്രീംകോടതിയുടെ നിർദേശ പ്രകാരമായിരുന്നു കഴിഞ്ഞ ഒക്ടോബറില്‍ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവാണ് പ്രസാദ ലഡുവില്‍ മായമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നത്. വെളിപ്പെടുത്തല്‍ ആന്ധ്രയില്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാൻ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്നായിരുന്നു ചന്ദ്രബാബുവിന്റെ ആരോപണം
.ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രസാദം തയ്യാറാക്കാൻ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ഉപയോഗിച്ചെന്ന് ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ലാബില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. വൈഎസ്‌ആർ സർക്കാർ ക്ഷേത്രത്തിന്റെ പവിത്രത തകർത്തുവെന്നും നായിഡു ആരോപിച്ചിരുന്നു.
അപൂര്‍വ രക്തഗ്രൂപ്പ് ദാതാക്കളുടെ രജിസ്ട്രിയുമായി കേരളം, സന്നദ്ധരായി 3,000 പേര്‍
അപൂർവ ഗ്രൂപ്പ് രക്തം ദാനംചെയ്യാൻ സന്നദ്ധരായവരുടെ രജിസ്ട്രി പുറത്തിറക്കി കേരളം. 3000 പേരാണ് കേരള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗണ്‍സില്‍ പുറത്തിറക്കിയ രജിസ്ട്രിയില്‍ ഇപ്പോഴുള്ളത്.കൂടുതല്‍പേരെ ഉള്‍പ്പെടുത്തി ഇത് വിപുലപ്പെടത്തും. ഈ കേരള മാതൃക രാജ്യത്താകെ നടപ്പാക്കുമെന്ന് കേന്ദ്ര ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡയറക്ടർ അറിയിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.
അപൂർവ ഗ്രൂപ്പ് രക്തം കിട്ടാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് രജിസ്ട്രി തയ്യാറാക്കിയത്. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജുകളെ ഏകോപിപ്പിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. രജിസ്ട്രി തയ്യാറാക്കിയ സംഘത്തെ കൊച്ചിയില്‍ നടന്ന ദേശീയ കോണ്‍ക്ലേവില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആദരിച്ചു.