ബെംഗളൂരു: കോലാറിൽ അങ്കണവാടിയുടെ മേൽക്കൂര തകർന്ന് നാല് കുട്ടികൾക്ക് പരിക്കേറ്റു.ശനിയാഴ്ച ബംഗാരപ്പേട്ടിലായിരുന്നു സംഭവം. ക്ലാസിൽ 13 കുട്ടികളുണ്ടായിരുന്നു. പരിക്കേറ്റ കുട്ടികളെ ബംഗാരപ്പേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലിഖിത, ജാൻവി, ലാസ്യ, പരിണിത എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. ലിഖിതയുടെയും ജാൻവിയുടെയും തലയ്ക്കാണ് പരിക്ക്. ബംഗാരപ്പേട്ട് എം.എൽ.എ. എസ്.എൻ. നാരായണസ്വാമി ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.
‘ഒരു പെണ്‍കുട്ടിയെ ഒരുവട്ടം മാത്രം പിന്തുടരുന്നത് സ്‌റ്റോക്കിംഗ് പരിധിയില്‍ വരില്ല’; ബോംബെ ഹൈക്കോടതി
ഒരു പെണ്‍കുട്ടിയെ ഒരുവട്ടം മാത്രം പിന്തുടരുന്നത് സ്‌റ്റോക്കിംഗ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന നിർണായക വിധിയുമായി ബോംബെ ഹൈക്കോടതി.ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 354-ഡി പ്രകാരമുള്ള സ്‌റ്റോക്കിംഗിന് ഇത് തുല്യമല്ലെന്നാണ് കോടതിയുടെ സുപ്രധാന ഉത്തരവില്‍ പറയുന്നത്. ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടർന്നതിന് ശിക്ഷിക്കപ്പെട്ട രണ്ട് ആണ്‍കുട്ടികളില്‍ ഒരാളെ വെറുതെവിട്ടുകൊണ്ടാണ് സിംഗിള്‍ ജഡ്‌ജി ജസ്‌റ്റിസ് ഗോവിന്ദ് സനപ് വിധി പ്രസ്‌താവിച്ചത്.
19 വയസുള്ള രണ്ട് യുവാക്കള്‍ക്ക് എതിരെയായിരുന്നു ലൈംഗികാതിക്രമത്തിനും അതിക്രമിച്ചു കടന്നതിനും കേസെടുത്തത്.ഒരു പെണ്‍കുട്ടിയെ പിന്തുടരുന്ന ഒറ്റപ്പെട്ട സംഭവത്തെ ഐപിസി 345 ഡി പ്രകാരം സ്‌റ്റോക്കിംഗായി കാണാൻ കഴിയില്ല. അത്തരം ഒരു കുറ്റം സ്ഥാപിക്കുന്നതിന് ആവർത്തിച്ചുള്ള അല്ലെങ്കില്‍ സ്ഥിരമായ പ്രവൃത്തികളുടെ തെളിവ് നിയമത്തിന് ആവശ്യമാണ്; ജസ്‌റ്റിസ് സനപ് നിരീക്ഷിച്ചു. അഞ്ച് വർഷങ്ങള്‍ക്ക് മുൻപ് നടന്ന കേസിലാണ് കോടതിയുടെ നിർണായക വിധി ഉണ്ടായിരിക്കുന്നത്.
2020 ജനുവരിയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നാം പ്രതി പിന്തുടരുകയും വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടി ഈ ആവശ്യം കൃത്യമായി നിരസിക്കുകയും പ്രതിയുടെ വീട്ടുകാരുമായി കുട്ടിയുടെ മാതാവ് സംസാരിക്കുകയും ചെയ്‌തിട്ടും ഇയാള്‍ ഉപദ്രവം തുടർന്നുവെന്നാണ് ആരോപണം.
തുടർന്ന് 2020 ഓഗസ്‌റ്റ് 26ന്, പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മോശമായ രീതിയില്‍ സ്‌പർശിച്ചു എന്നും ആരോപണമുണ്ട്. സംഭവസമയത്ത് രണ്ടാം പ്രതി വീടിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പിന്തുടരല്‍, ലൈംഗികാതിക്രമം, ഭവനഭേദനം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയും പോക്സോ ആക്റ്റും ചേർത്താണ് വിചാരണ കോടതി ഇവർ കുറ്റക്കാരനാണെന്ന് വിധിച്ചത്.