ചെന്നൈ: കൊറിയൻ ഗായകസംഘം ബിടിഎസിനെ കാണാൻ വീടുവീട്ടിറങ്ങിയ 3 പെൺകുട്ടികളെ കണ്ടെത്തി. തമിഴ്നാട് കരൂർ സ്വദേശികളെയാണ് വെല്ലൂരിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. 13 വയസ്സുള്ള പെൺകുട്ടികളാണ് നാടുവിട്ടത്.
വ്യാഴാഴ്ചയാണ് സംഭവം. ബിടിഎസ് സംഘത്തെ കാണാൻ പെൺകുട്ടികൾ നാടുവിടുകയായിരുന്നു. വിശാഖപട്ടണത്തെത്തി അവിടെ നിന്ന് കപ്പൽ മാർഗം കൊറിയയിലേക്ക് പോകാനാണ് ഇവർ പദ്ധതിയിട്ടത്. 14,000 രൂപയാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. എന്നാൽ കാട്പാടി സ്റ്റേഷനിൽ ചായകുടിക്കാൻ ഇറങ്ങിയപ്പോൾ ട്രെയിൻ വിട്ടുപോയി. തുടർന്ന് മൂവരും രാത്രി റെയിൽവേ സ്റ്റേഷനിൽ തന്നെ തങ്ങി. ഇത് കണ്ട് സംശയം തോന്നിയ റെയിൽവേ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്. കൊറിയൻ ഗായകസംഘമായ ബിടിഎസിനെ കാണാനാണ് പോകുന്നതെന്ന് പെണ്‍കുട്ടികൾ പറയുകയായിരുന്നു. അതേസമയം, പെൺകുട്ടികളെ വെല്ലൂർ ബാലക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്. കൗൺസലിങ്ങിന് ശേഷം ഇവരെ രക്ഷിതാക്കൾക്കൊപ്പം വിടും.
എ.സി പൊട്ടിത്തെറിച്ച് ഭര്‍ത്താവ് ‘മരിച്ചു’, മനോവിഷമത്തില്‍ ഭാര്യ ജീവനൊടുക്കി ; ഭര്‍ത്താവ് ജീവനോടെ ആശുപത്രിയില്‍
ഒഡീഷ്യ: ഭര്‍ത്താവ് മരിച്ചെന്ന് തെറ്റിദ്ധരിച്ച് ശവസംസ്‌കാരത്തിന് പിന്നാലെ ജീവനൊടുക്കി ഭാര്യ. പക്ഷേ മരിച്ചെന്ന് കരുതിയ ഭര്‍ത്താവിനെ പിന്നീട് ആശുപത്രിയില്‍ ജീവനോടെ കണ്ടെത്തി.
ഒഡീഷ്യയിലാണ് നടുക്കുന്ന സംഭവം നടന്നത്. ഒഡീഷയിലെ ഒരു ആശുപത്രിയില്‍ എസി പൊട്ടിത്തെറിച്ച് 34 കാരനായ ദിലീപ് സാമന്തരായ് എന്നയാള്‍ മരിച്ചെന്നായിരുന്നു വിവരം. പിന്നീട് ഇയാളുടേതെന്ന് പറഞ്ഞ് മൃതദേഹവും കുടുംബത്തിന് വിട്ടു നല്‍കി. പൊട്ടിത്തെറിയില്‍ ശരീരമാസകലം പൊള്ളലേറ്റതിനാല്‍ മുഖം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
ഭര്‍ത്താവിന്റെ മരണത്തില്‍ മനോവിഷമത്തിലായിരുന്ന ഭാര്യ സോന (24) പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷമാണ് നേരത്തെ വിട്ടുനല്‍കിയ മൃതദേഹം ദിലീപിന്റേതല്ലെന്നും ഇയാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിക്കുന്നത്.
ഡിസംബര്‍ 29 നായിരുന്നു പൊട്ടിത്തെറി നടന്നത്. നാലുപേരായിരുന്നു ആ സമയത്ത് എ.സി നന്നാക്കിക്കൊണ്ടിരുന്നത്. ശ്രീതം,ജ്യോതി രഞ്ജൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ദിലീപാണ് എന്നുകരുതിയാണ് ജ്യോതി രഞ്ജന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തത്. ജനുവരി 31 നാണ് മൃതദേഹം വീട്ടുകാര്‍ സംസ്‌കരിച്ചത്. പുതുവത്സരദിനത്തില്‍ ദിലീപിന്റെ ഭാര്യ സോനയെയും മരിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ പിന്നീടാണ് സംസ്‌കരിക്കാൻ വിട്ടുനല്‍കിയത് ദിലീപിന്റെ സഹപ്രവര്‍ത്തകൻ ജ്യോതിരഞ്ജന്റെതാണെന്ന് തിരിച്ചറിയുന്നത്. ഇതോടെ ദിലീപിന്റെ കുടുംബം ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് സോനയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പ്രതിഷേധിച്ചു.
അതേസമയം, ഭര്‍ത്താവിന് ഗുരുതരമായ പൊള്ളലേറ്റിരിക്കുകയാണെന്ന് കരുതി ആശുപത്രിയില്‍ കൂട്ടിരുന്ന ജ്യോതി രഞ്ജന്റെ ഭാര്യ അര്‍പിത മുഖിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് ബന്ധുക്കള്‍. എന്നാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സ്വകാര്യ കമ്ബനിയുടെ എ.സി മെക്കാനുക്കുമാരാണ് മരിച്ചത്. കമ്ബനിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്നും അതനുസരിച്ചാണ് മൃതദേഹം വിട്ടുനല്‍കിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.