Home Featured മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

by admin

മുംബൈ: മുതിര്‍ന്ന ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭാ സ്പീക്കര്‍ ആയിരുന്നു മനോഹര്‍ ജോഷി. 1937 ഡിസംബര്‍ രണ്ടിന് മഹാരാഷ്ട്രയിലെ റയ്ഗാഡ് ജില്ലയിലായിരുന്നു മനോഹര്‍ ജോഷിയുടെ ജനനം. അധ്യാപകനായിരുന്ന മനോഹര്‍ ജോഷി 1967ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 199599 കാലഘട്ടത്തിലായിരുന്നു മനോഹര്‍ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവ് കൂടിയായിരുന്നു മനോഹര്‍ ജോഷി. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മനോഹര്‍ ജോഷി 200204 കാലഘട്ടത്തിലാണ് സ്പീക്കര്‍ സ്ഥാനം വഹിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group