ബംഗളൂരു: കര്‍ണാടക മുന്‍ കോണ്‍ഗ്രസ് മന്ത്രിയും മലയാളി വ്യവസായിയുമായ ടി. ജോണ്‍ (92) ബംഗളൂരുവില്‍ അന്തരിച്ചു.ടി. ജോണ്‍ കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ഉടമയാണ്.1999-2004 കാലഘട്ടത്തില്‍ എസ്.എം. കൃഷ്ണയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമായിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് കേരളത്തില്‍നിന്ന് തോട്ടം മേഖലയായ കുടകിലേക്ക് കുടിയേറിയ ടി. ജോണ്‍ പ്ലാന്റേഷന്‍ തൊഴിലാളികളുടെ സംഘാടനത്തിലൂടെയാണ് കര്‍ണാടക രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം ബംഗളൂരു ക്യൂന്‍സ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രല്‍പള്ളിയില്‍.
തുടര്‍ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകണം; ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ ബോര്‍ഡിനോട്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്
തിരുവനന്തപുരം: ബംഗളൂരുവില്‍ തുടര്‍ച്ച ചികിത്സ വേണമെന്ന ആവശ്യം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ട്.മെഡിക്കല്‍ ബോര്‍ഡ് ഇക്കാര്യം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.വ്യാഴാഴ്ച രാവിലെ ബോര്‍ഡ് അംഗങ്ങള്‍ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടത്. ബംഗളൂരുവില്‍ ഡോ വികാസ് റാവുവിന്റെ കീഴിലുള്ള ചികിത്സ തുടരാന്‍ താല്‍പ്പര്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി അറിയിക്കുകയായിരുന്നു.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥ പൂര്‍വ സ്ഥിതിയിലേക്ക് എത്തിയതായി ചികിത്സിക്കുന്ന ഡോക്ടര്‍ മഞ്ജു തമ്ബി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ തുടര്‍ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതില്‍ പ്രശ്‌നമില്ല. ഇക്കാര്യം കുടുംബാംഗങ്ങളെയും അദ്ദേഹത്തെയും അറിയിച്ചിട്ടുണ്ട്. അവരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഡോക്ടര്‍ പറഞ്ഞു.ഉമ്മന്‍ചാണ്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയാണെങ്കില്‍ അതിനാവശ്യമായ എല്ലാ സഹായവും ചെയ്യും.
രണ്ട് ഡോക്ടര്‍മാരെയും രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫ് കൂടെ പോകാന്‍ തയ്യാറായി ഇരിക്കുന്നുണ്ട്. അങ്ങനെ ഒരു റിക്വസ്റ്റ് വരികയാണെങ്കില്‍ ആശുപത്രി ജീവനക്കാര്‍ കൂടെ പോകും. ന്യൂമോണിയ പൂര്‍ണമായി മാറിയിട്ടുണ്ട്. തുടര്‍ചികിത്സയ്ക്കായി പോകണമെന്നാണ് അദ്ദേഹവും അറിയിച്ചതെന്ന് ഡോക്ടര്‍ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.