Home Featured മുന്‍ പൊലീസ് കമിഷണര്‍ ഭാസ്‌കര്‍ റാവു ആം ആദ്മി പാര്‍ടിയിലേക്ക്; 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ സ്ഥാനാര്‍ഥിയാകും

മുന്‍ പൊലീസ് കമിഷണര്‍ ഭാസ്‌കര്‍ റാവു ആം ആദ്മി പാര്‍ടിയിലേക്ക്; 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ സ്ഥാനാര്‍ഥിയാകും

ബെന്‍ഗ്ലൂര്‍: ( 03.04.2022) വിരമിച്ച മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ അഡിഷനല്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പൊലീസ് (Railway) ബി ഭാസ്‌കര്‍ റാവു തിങ്കളാഴ്ച ഡെല്‍ഹിയിലെത്തി ആം ആദ്മി പാര്‍ടിയില്‍ ചേരും.എഎപി അധ്യക്ഷനും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ് രിവാളിന്റെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും സാന്നിധ്യത്തില്‍ പാര്‍ടി ആസ്ഥാനത്ത് വച്ച്‌ റാവു എഎപിയില്‍ ചേരും.

വെള്ളിയാഴ്ചയാണ് കര്‍ണാടക സര്‍കാര്‍ റാവുവിന്റെ രാജി സ്വീകരിച്ചത്.2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ടി അവതരിപ്പിക്കുന്ന ആദ്യ സ്ഥാനാര്‍ഥി ഭാസ്‌കര്‍ റാവു ആയിരിക്കും. അദ്ദേഹം ബെന്‍ഗ്ലൂറിലെ ബസവനഗുഡി മണ്ഡലത്തില്‍ മത്സരിക്കാനാണ് സാധ്യത.

പാര്‍ടിയുടെ ബ്രാഹ്മണ മുഖമായും ഭാസ്‌കര്‍ റാവു പ്രവര്‍ത്തിക്കും. ബെന്‍ഗ്ലൂര്‍ സ്വദേശിയായതിനാല്‍ ആം ആദ്മി പാര്‍ടിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം പാര്‍ടിക്ക് മുന്നേറ്റമുണ്ടാക്കും. ഡെപ്യൂടി പൊലീസ് കമിഷണറായും (ഡിസിപി) പൊലീസ് കമിഷണറായും ബെന്‍ഗ്ലൂര്‍ നഗരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്ബന്‍ വിജയത്തിന് ശേഷം, ഈ വര്‍ഷം നടക്കാനിരിക്കുന്ന ബ്രുഹത് ബെന്‍ഗ്ലൂര്‍ മഹാനഗര പാലികെ (ബിബിഎംപി) തെരഞ്ഞെടുപ്പിലും 2023 ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും എഎപി നോട്ടമിട്ടിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group