മൈസൂരു: കുടക് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനുള്ള ദൗത്യത്തിനിടെ ശനിയാഴ്ച രാവിലെ മടിക്കേരിയിലെ ബൈരമ്പാടയിലാണ് സംഭവം. ദൗത്യത്തിനിടെ കൂട്ടത്തിലെ ഒരുആന ഇടഞ്ഞ് ഉദ്യോഗസ്ഥർക്കുനേരേ തിരിയുകയായിരുന്നു.
ബൈരമ്പാട, മൈതാഡി പ്രദേശങ്ങളിലെ കാപ്പിത്തോട്ടങ്ങളിൽ അലഞ്ഞുതിരിയുന്ന കാട്ടാനകളെ തുരത്താൻ വിരാജ്‌പേട്ട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശിവറാമിന്റെ നേതൃത്വത്തിലാണ് ദൗത്യം ആരംഭിച്ചത്. ഇതിനിടെ കൂട്ടത്തിലെ ഒരു ആന രണ്ടുതവണ സംഘത്തിനുനേരേ തിരിഞ്ഞു.കാട്ടാനയിൽനിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഹരീഷിന് വീണ് തലയ്ക്കു പരിക്കേറ്റു. തുരത്താൻ അഞ്ചുതവണ ശ്രമിച്ചിട്ടും അക്രമകാരികളായ ആന പിൻവാങ്ങാൻ തയ്യാറായില്ല. തുടർന്ന് ഉദ്യോഗസ്ഥർ ശ്രമം ഉപേക്ഷിച്ച് മടങ്ങി. അടുത്തദിവസം കൂടുതൽ ഉദ്യോഗസ്ഥരുമായി ദൗത്യം തുടരുമെന്ന് ശിവറാം അറിയിച്ചു.
ഇസ്രായേല്‍ അംബാസഡറുമായി കൂടിക്കാഴ്ച; ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം
ഇസ്രായേല്‍ അംബാസഡറുമായി ശശി തരൂർ എംപി വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതില്‍ കോണ്‍ഗ്രസില്‍ അമർഷം.വിദേശ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിനായി തരൂർ ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. സമിതി ചെയർമാൻ എന്ന നിലയില്‍ കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്നാണ് തരൂരിന്റെ നിലപാട്.ഫലസ്തീനിലും ഇറാനിലും ആക്രമണം നടത്തുന്ന ഇസ്രയേലിനെതിരെ കേന്ദ്രസർക്കാർ കടുത്ത നിലപാട് സ്വീകരിക്കണമെന്നു സോണിയ ഗാന്ധി ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ശശി തരൂർ കൂടിക്കാഴ്ച നടത്തിയത്.
കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് എതിരാണ് തരൂരിന്റെ ചെയ്തികളെന്നാണു ഹൈക്കമാൻഡ് വിലയിരുത്തല്‍. ഇൻഡോ -പാക് യുദ്ധത്തില്‍ പോലും ഇന്ത്യയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ച രാജ്യമാണ് ഇറാൻ എന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ മാധ്യമങ്ങളില്‍ സോണിയ ഗാന്ധി ലേഖനം എഴുതിയിരുന്നത്.ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനായി വിദേശ സന്ദർശനം നടത്തിയ മറ്റു എംപിമാരും അംബാസഡർ റൂവാൻ അസറിന്റെ വസതിയിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
തരൂർ സൃഷ്ടിക്കുന്ന ഉള്‍പാർടി പോരുകളെയും മോദി സ്തുതിയെയും അവഗണിക്കുക എന്നതാണ് കോണ്‍ഗ്രസ് നയം. മഹാത്മാഗാന്ധിയുടെയും ജവഹർലാല്‍ നെഹ്റുവിന്റെയും കാലം മുതല്‍ക്കേ ഫലസ്തീൻ അനുകൂല നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് കൂടുതല്‍ അടുക്കുകയും ചെയ്തു. പ്രിയങ്ക ഗാന്ധി ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചപ്പോള്‍ ബിജെപി പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്രായേല്‍ അംബാസഡറുമായുള്ള തരൂരിന്റെ കൂടിക്കാഴ്ച ഉറ്റുനോക്കുന്നത്. തരൂരിന്റെ തുടർനീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.