സഞ്ചാരികൾ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന സംഭവങ്ങൾ കൂടിയതോടെ ബന്ദിപ്പൂർ കടുവസംരക്ഷണ കേന്ദ്രത്തിൽ കൂടുതൽ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാൻ വനംവകുപ്പ്. കഴിഞ്ഞദിവസം കേന്ദ്രത്തിൽ കാട്ടാനയെ പ്രകോപിപ്പിച്ചതിന് യുവാവിൽനിന്ന് വനംവകുപ്പ് കാൽലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതേത്തുടർന്നാണ് പുതിയ തീരുമാനം.ബന്ദിപ്പൂരിൽ 20 കിലോമീറ്റർ ദൂരത്തിലും സോളാർ പാനലിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുക. ആനകൾക്കും മറ്റ് വന്യമൃഗങ്ങൾക്കുമൊപ്പം സെൽഫിയെടുക്കുന്ന സന്ദർശകരുടെ വീഡിയോകൾ വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്.
ക്യാമറ സ്ഥാപിച്ച് വാഹനങ്ങളുടെ ചലനം, വനത്തിനുള്ളിൽ നിർത്തിയിടൽ, മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കൽ, സെൽഫി എടുക്കൽ എന്നിവ നിരീക്ഷിച്ച് പിഴ ചുമത്തും. എൻജിനിയർമാരുടെ ഒരു സംഘം ഈ ഭാഗത്ത് സർവേ നടത്തി ക്യാമറ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തും.അനധികൃത പാർക്കിങ്ങിനെക്കുറിച്ച് പട്രോളിങ് സംഘത്തിന് മുന്നറിയിപ്പ് നൽകാനും ക്യാമറ സ്ഥാപിച്ചാൽ സാധിക്കും. കൂടാതെ അപകടങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ തിരിച്ചറിയാനും ഗതാഗതം തടസ്സപ്പെടുത്തുന്ന വന്യമൃഗങ്ങളെ തുരത്താനും സഹായിക്കും.
ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ കേരള സർക്കാർ കർണാടക അതിർത്തിയിലെ വനപ്രദേശത്ത് സമാനമായ സൗരോർജ സിസിടിവി സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കർണാടക വനംവകുപ്പുദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എന്നിട്ടും ബന്ദിപ്പൂരിലെ മൂലെഹോള മുതൽ മദ്ദൂർ വരെയുള്ള 22 കിലോമീറ്റർ വനമേഖലയിൽ ചില സന്ദർശകർ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന സംഭവവും ഏറെയുണ്ടായിട്ടുണ്ട്. 20 കിലോമീറ്റർ ദൂരത്തിൽ സിസിടിവി ക്യാമറ സ്ഥാപിക്കും
വനിതാഡോക്ടര്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍
വനിതാ ഡോക്ടർ ഫ്ലാറ്റില്‍ മരിച്ചനിലയില്‍. കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ ചിരക്കര വീട്ടില്‍ ഡോ. മീനാക്ഷി വിജയകുമാറിനെയാണ് (35) മാറമ്ബിള്ളി കുന്നുവഴിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.ആലുവ രാജഗിരി ആശുപത്രിയിലെ ഐ.സി.യുവില്‍ സർജിക്കല്‍ മേധാവിയാണ്. ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനാല്‍ നടത്തിയ തെരച്ചിലില്‍ താമസസ്ഥലത്തെ മുറി അടച്ചിട്ടതായി കണ്ടു. പെരുമ്ബാവൂർ പൊലീസെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അനസ്‌തേഷ്യയുടെ മരുന്ന് അമിതമായ അളവില്‍ കുത്തിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. 2019ല്‍ വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം. പോസ്റ്റ്മോർട്ടം ഇന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.