ഫോര്‍ രജിസ്ട്രേഷന് സ്റ്റിക്കര്‍ പതിച്ച് ഇനി പുത്തന്‍ വാഹനം വാങ്ങി ഓടിക്കേണ്ടി വരില്ല.ഇന്ന് മുതല്‍ സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ വച്ചുതന്നെ അതിസുരക്ഷ നമ്ബര്‍ പ്ലേറ്റ്
ഘടിപ്പിക്കും. രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കിയാണ് ഇത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്.

അതിസുരക്ഷ നമ്ബര്‍പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ ഡീലര്‍ക്ക് കനത്ത പിഴ ചുമത്തും. 10 വര്‍ഷത്തെ റോഡ് നികുതിക്ക് തുല്യമായ തുകയായിരിക്കും പിഴ. ഷോറൂമുകളില്‍ നിന്ന്ഓണ്ലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. ഇളക്കി മാറ്റാന്‍ കഴിയാത്ത രീതിയിലുള്ള നമ്ബര്പ്ലേറ്റുകളാവും ഇത്തരത്തില്‍ സ്ഥാപിക്കുക.
ഇനി ഒരു ലോക്ക് ഡൗൺ ഉണ്ടാകുമോ, നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
നമ്ബര്‍ പ്ലേറ്റുകളിലെ കൃത്രിമത്വം കാണിക്കല്‍ ഇതിലൂടെ തടയാനാവുമെന്നാണ് കണക്കുകൂട്ടുന്നത്.ഇളക്കിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്ത ഹുക്ക് ഉപയോഗിച്ചാവും പുതിയ നമ്ബര്‍ പ്ലേറ്റ് ഉറപ്പിക്കുക.
- ആശങ്കയായി കോവിഡ്, രാജ്യത്ത് ഇന്നും ഒന്നരലക്ഷത്തിന് മുകളിൽ രോഗികൾ
- മംഗലാപുരം പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചു: നാലുമരണം, പത്തു പേരെ കാണാതായി
- തൃശുര് പുരം പ്രൗഢിയോടെ നടത്തും ; വാക്സിൻ എടുത്തവർക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവർക്കും പ്രവേശനം
- കോവിഡ് വർധന ; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ
- സൈഡ് മിററും, ഇൻഡിക്കേറ്ററും ഇല്ലെങ്കിൽ ഇല്ലാതെ ബൈക്ക് ഓടിച്ചാൽ പിഴ ചുമത്തും