ബെംഗളൂരു കർണാടകത്തിൽ ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ ഭക്ഷ്യ സുരക്ഷാവിഭാഗം പരിശോധനനടത്തി. പത്ത് ജില്ലകളിൽനിന്നായി 17 സാംപിളുകൾ പരിശോധിച്ചപ്പോൾ എട്ടെണ്ണവും ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി. ബെംഗളൂരു റൂറൽ, ബെംഗളൂരു അർ ബൻ, മൈസൂരു, തുമകൂരു, ഹുബ്ബള്ളി, മംഗളൂരു, ബല്ലാരി, ബെലഗാവി തുടങ്ങിയ ജില്ലകളിലാണ് പരിശോധനനടത്തിയത്.
ബാക്ടീരിയയുടെയും യീസ്റ്റിൻ്റെയും അളവ് കൂടുതലാണെന്നാണ് കണ്ടെത്തൽ. പലകടകളിലും വൃത്തിഹീനമായ സാഹചര്യത്തിൽ പാകംചെയ്യൽ, വിതരണം ചെയ്യുന്ന സമയത്തെ ശുചിത്വക്കുറവ് എന്നിവ കണ്ടെത്തി. ലാബ് റിപ്പോർട്ടിനെത്തുടർന്ന് വൃത്തി ഹീനമായ അന്തരീക്ഷത്തിൽ ഷവർമ യുണ്ടാക്കിയ സ്ഥാപനങ്ങൾക്കെതിരേ നടപടിയാരംഭിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മിഷണർ കെ.ശ്രീനിവാസ് അറിയിച്ചു. പഴകാത്ത ഇറച്ചിയുപയോഗിച്ച് ഷവർമയുണ്ടാക്കണമന്നും എഫ്.എസ്.എസ്.എ.ഐ. ലൈസൻസുള്ള ഹോട്ടലുകളിൽനിന്നു മാത്രമേ ആളുകൾ വാങ്ങാവൂവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഷവർമകഴിച്ചശേഷം ഭക്ഷ്യവിഷബാധയേറ്റതായുള്ള പരാതിയെത്തുടർന്നാണ് പരി ശോധനനടത്തിയത്.