Home Featured നായ പിന്നാലെ ഓടി; ഫ്‌ളാറ്റിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ് സ്വിഗ്ഗി ജീവനക്കാരന്‍ കൊല്ലപ്പെട്ടു

നായ പിന്നാലെ ഓടി; ഫ്‌ളാറ്റിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ് സ്വിഗ്ഗി ജീവനക്കാരന്‍ കൊല്ലപ്പെട്ടു

by admin

ഹൈദരാബാദ്: നായ പിന്നാലെ ഓടിയതിനെ തുടര്‍ന്ന് ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് സ്വിഗ്ഗി ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ഹൈദരാബാദിലെ 23 കാരനായ മുഹമ്മദ് റിസ്‍വാനാണ് മരിച്ചത്. ശനിയാഴ്ച നടന്ന അപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

ഓര്‍ഡര്‍ ഭക്ഷണം ഡെലവിറി ചെയ്യാനായി ബഞ്ചാര ഹില്‍സിലെലുംബിനി റോക്ക് കാസില്‍ അപ്പാര്‍ട്ട്മെന്റിലേക്ക് പോയതായിരുന്നു മുഹമ്മദ് റിസ്‍വാനെന്ന് പൊലീസ് പറഞ്ഞു. ഫ്ളാറ്റിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ഉപഭോക്താവിന്റെ വളര്‍ത്തുനായ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് കുരച്ചുകൊണ്ട് യുവാവിന്റെ ദേഹത്തേക്ക് ചാടി.

ഭയന്നുപോയ റിസ്‍വാന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ നായ അവനെ പിന്തുടര്‍ന്നു. ഇതിനിടിയില്‍ റിസ്‍വാന്‍ അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടുകയായിരുന്നു.,’ ബഞ്ചാര ഹില്‍സ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം നരേന്ദര്‍ പറഞ്ഞു

ഗുരുതരമായി പരിക്കേറ്റ ഇയാളെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (നിംസ്) പ്രവേശിപ്പിച്ചു. പിന്നീട് ശനിയാഴ്ച വൈകിട്ട് 6.30 ഓടെ മരിക്കുകയായിരുന്നു.സംഭവത്തില്‍ ഫ്ളാറ്റ് ഉടമക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

യുപിഐ സേവനങ്ങള്‍ക്ക് ചാര്‍ജില്ല, ചെലവ് വീണ്ടെടുക്കാന്‍ മറ്റ് ഓപ്ഷന്‍ പരിഗണിക്കും: കേന്ദ്രം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏകീകൃത പേയ്മെന്‍റ് ഇന്‍റര്‍ഫേസ് അവലോകനം ചെയ്യുകയാണെന്നും യുപിഐ വഴി നടത്തുന്ന പേയ്മെന്‍റുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ പദ്ധതിയിടുന്നതായും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ധനമന്ത്രാലയം ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ്. യുപിഐ പേയ്മെന്‍റ് സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു.

“പൊതുജനങ്ങള്‍ക്ക് വളരെ സൗകര്യപ്രദമായ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് യുപിഐ. ഇത് സമ്ബദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കുന്നു. യുപിഐ പേയ്മെന്‍റ് സേവനത്തിനായി ചാര്‍ജുകളൊന്നും പരിഗണിക്കുന്നില്ല. സേവനത്തിനുള്ള ചെലവ് വീണ്ടെടുക്കുന്നതിന് മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കും” ധനമന്ത്രാലയം ട്വീറ്റ് ചെയ്തു.

2022 ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച്‌, യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതിയിട്ടിരുന്നു. ഇന്ത്യയിലെ പേയ്മെന്‍റ് സംവിധാനത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസിന് കഴിഞ്ഞു. നിരവധി ഉപയോക്താക്കളാണ് യുപിഐ വഴി പേയ്മെന്‍റുകള്‍ നടത്തുന്നത്. ഇതുവരെ യുപിഐ വഴിയുള്ള ഇടപാടുകള്‍ സൗജന്യമായിരുന്നു. എന്നിരുന്നാലും, യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള സാധ്യതയെക്കുറിച്ച്‌ റിസര്‍വ് ബാങ്ക് വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group