ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ്. കോൺസ്റ്റബിളിനെ ആക്രമിച്ച യാത്രക്കാരിയെ വിമാനത്താവളം പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി നേഹ ഗുപ്ത (31) ആണ് അറസ്റ്റിലായത്. വിമാനത്തിൽ കയറുന്നതിനുമുമ്പുള്ള സുരക്ഷാപരിശോധനയ്ക്ക് തയ്യാറാകാതെ മർദിക്കുകയായിരുന്നു. സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ സുശീലയ്ക്കാണ് മർദനമേറ്റത്.
ബെംഗളൂരുവിൽ ജോലി അന്വേഷിച്ചെത്തിയ നേഹ പശ്ചിമബംഗാളിലെ ബഗ്‌ദോഗ്രയിലേക്കാണ് യാത്ര ചെയ്യാനിരുന്നത്. കഴിഞ്ഞദിവസം രാവിലെ വിമാനത്തിൽ കയറുന്നതിന് മുമ്പുള്ള സുരക്ഷാപരിശോധനയ്ക്ക് നേഹ തയ്യാറായില്ല. ഇതേത്തുടർന്ന് മറ്റൊരുബൂത്തിൽ കൊണ്ടുപോയി പരിശോധിക്കാൻ ശ്രമിച്ചപ്പോൾ തടയുകയും സുശീലയെ മർദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.