മൈസൂരു : മഹാരാഷ്ട്രയിൽനിന്നുള്ള ജലപ്രവാഹത്തെ തുടർന്ന് ഭീമനദി കരകവിഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വെള്ളപ്പൊക്കം. കലബുറഗി, വിജയപുര, യാദ്ഗിർ ജില്ലകളിലാണ് താഴ്ന്ന് പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. മൂന്ന് ജില്ലകളിൽ നിന്നായി 1500 ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആയിരകണക്കിന് ഹെക്ടർ കൃഷി നാശവും സംഭവിച്ചു. മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിലുള്ള റോഡ് ബന്ധവും വിച്ഛേദിക്കപ്പെട്ടു. കലബുറഗി ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
അഞ്ച് പതിറ്റാണ്ടിനിടെ എറ്റവും ഉയർന്ന 250 മില്ലി മീറ്ററിലധികം മഴയാണ് നിലവിൽ ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യാദ്ഗിർ, ബിദർ, റായ്ച്ചൂർ, കൊപ്പൽ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ബാഗൽകോട്ട് ജില്ലയിൽ വെള്ളിയാഴ്ച അർധരാത്രിയുണ്ടായ കനത്ത മഴയിൽ വീട്ടുമതിൽ ഇടിഞ്ഞുവീണ് 11 വയസ്സുകാരൻ മരിച്ചു. ബാഗൽകോട്ടിലെ ദർശൻ എന്ന വിദ്യാർഥിയാണ് മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ സഹോദരൻ ചികിത്സയിലാണ്.
ബെളഗാവി മാലപ്രഭ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ ജലപ്രവാഹം ക്രമാതീതമായി വർധിച്ചു. അതിനാൽ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടാൻ തുടങ്ങി. അതിനാൽ തീരദേശത്തുള്ളവരോട് ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അനുമതി തേടിയത് 10,000 പേരുടെ പരിപാടിക്ക്, എത്തിയത് 50,000ത്തോളം പേര്; വിജയ് എറിഞ്ഞ വെള്ളക്കുപ്പിക്കായുള്ള തിക്കും തിരക്കും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി
തമിഴ്നാട്ടില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയിയുടെ റാലിക്ക് അനിയന്ത്രിതമായി ആളുകള്‍ എത്തിയതാണ് രാജ്യത്തെ നടുക്കിയ ദുരന്തത്തിന് ഇടയാക്കിയത്.പതിനായിരം പേരുടെ പരിപാടിക്കാണ് സംഘാടകർ അനുമതി തേടിയത്. എത്തിയതാകട്ടെ 50,000 പേരും.ശനിയാഴ്ച ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന പരിപാടി മണിക്കൂറുകള്‍ നീണ്ടതും ദുരന്തത്തിന്റെ ആക്കം കൂട്ടി.കരൂരിലെ വേലുച്ചാമിപുരത്ത് കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് യോഗം ആരംഭിച്ചത്.
നാമക്കലിലെ റാലിക്ക് ശേഷം പറഞ്ഞതിലും ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് കരൂരില്‍ എത്തിയത്.വന്‍ തിരക്കും നിര്‍ജലീകരണവും കൂടിയായപ്പോള്‍ മണിക്കൂറുകളായി നിലയുറപ്പിച്ച പ്രവര്‍ത്തകരും കുട്ടികളും ബോധരഹിതരായി. വെള്ളക്കുപ്പികള്‍ എത്തിക്കാന്‍ പൊലീസിന്റെ സഹായം വിജയ് ആവശ്യപ്പെട്ടെങ്കിലും വന്‍ തിരക്കിനിടെ ആ ശ്രമം വിഫലമായി. വാഹനത്തില്‍ നിന്നും വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞ് നല്‍കിയതോടെയാണ് സാഹചര്യം കൂടുതല്‍ വഷളായത്. വെള്ളക്കുപ്പിക്കായി തിക്കും തിരക്കും വര്‍ദ്ധിച്ചതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിലത്ത് വീണു.
വന്‍ തിരക്കിനിടെ ആംബുലന്‍സുകളെ കടത്തി വിടുക ശ്രമകരമായിരുന്നു. നിലത്ത് വീണവരെയെല്ലാം പണിപ്പെട്ട് ആശുപത്രികളില്‍ എത്തിച്ചത്. അതിനിടെ പലര്‍ക്കും ജീവന് നഷ്ടമായി. ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.മൃതദേഹങ്ങള്‍ അരാവതി മെഡിക്കല്‍ കോളേജിലും കരൂര്‍ ആശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അടിയന്തര യോഗം വിളിച്ചു. ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപയും ചികിത്സയിലുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചു. മരണ സംഖ്യ ഉയരുന്ന സാഹര്യത്തില്‍ പ്രതികരിക്കാതെ വിജയ് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങി.