Home Featured ലോറൻസ് ബിഷ്‌ണോയി ടി- ഷര്‍ട്ടുകള്‍ വില്പനയ്ക്ക്, ഫ്ലിപ്കാര്‍ട്ടിനും മീഷോയ്ക്കുമെതിരെ വൻവിമര്‍ശനം

ലോറൻസ് ബിഷ്‌ണോയി ടി- ഷര്‍ട്ടുകള്‍ വില്പനയ്ക്ക്, ഫ്ലിപ്കാര്‍ട്ടിനും മീഷോയ്ക്കുമെതിരെ വൻവിമര്‍ശനം

by admin

ബംഗളൂരു ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് കമ്ബനികളായ ഫ്ളിപ്കാര്‍ട്ടും മീഷോയും (Flipkart and Meesho) അധോലോക ഗുണ്ടാസംഘം തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രങ്ങള്‍ പതിച്ചിട്ടുള്ള ടീ-ഷര്‍ട്ടുകള്‍ വിറ്റതിന് വിമര്‍ശനം നേരിടുകയാണ്.വിപണിയില്‍ ഇറക്കിയതിന് പിന്നാലെ ജനപ്രിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകള്‍ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.ചലച്ചിത്ര നിര്‍മ്മാതാവും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ അലിഷാന്‍ ജാഫ്രിയാണ് ഈ വിഷയം ആദ്യമായി സമൂഹ മാധ്യമങ്ങളില്‍ ഉന്നയിച്ചത്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകള്‍ കുപ്രസിദ്ധ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രം ഉള്‍ക്കൊള്ളുന്ന ടി-ഷര്‍ട്ടുകള്‍ വില്‍ക്കുന്നതായി അദ്ദേഹം പങ്കുവച്ചു. ഗുണ്ടാ സംസ്‌കാരത്തെ മഹത്വവല്‍ക്കരിക്കുന്ന അപകടകരമായ പ്രവണതയാണിതെന്ന് അദ്ദേഹം പറഞ്ഞു.യുവാക്കള്‍ കൂട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പോലീസും എന്‍ഐഎയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവര്‍ ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവല്‍ക്കരിച്ചും പെട്ടെന്ന് പണം സമ്ബാദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’

ഗ്യാങ്സ്റ്റര്‍’, ‘ഹീറോ’ തുടങ്ങിയ എഴുത്തുകളോടുകൂടിയുള്ള ഈ ടി-ഷര്‍ട്ടുകള്‍ തുച്ഛമായ വിലയിലാണ് ലഭ്യമാകുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിക്കുകയും സമൂഹത്തില്‍ ഈ വ്യക്തികള്‍ക്ക് ആരാധകരെ സൃഷ്ടിച്ചു കൊടുക്കുകയും ചെയ്യുന്നു. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഈ ടി-ഷര്‍ട്ടുകള്‍ കുട്ടികളുടെ ഉള്ളില്‍ ഗുണ്ടാനേതാക്കളോടുള്ള പ്രിയം കൂട്ടുമെന്നുള്ള ആശങ്കയും ഉയര്‍ന്നു വരുന്നുണ്ട്.ഈ സംഭവം ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.

ഇത്തരം ഉല്‍പ്പന്നങ്ങള്‍ ദേശീയ തലത്തിലുള്ള ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്‌ഫോമുകളില്‍ വിപണിയിലുള്ളത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group