Home Featured കർണാടക ആർടിസിയുടെ 20 എസി മൾട്ടി ആക്‌സിൽ ബസുകളുടെ ഫ്ലാഗ് ഓഫ് നാളെ

കർണാടക ആർടിസിയുടെ 20 എസി മൾട്ടി ആക്‌സിൽ ബസുകളുടെ ഫ്ലാഗ് ഓഫ് നാളെ

by admin

കർണാടക ആർടിസിയുടെ പുതിയ 20 എസി മൾട്ടി ആക്‌സിൽ ബസുകളുടെ ഫ്ലാഗ് ഓഫ് നാളെ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. വോൾവോ 9600 സീരീസിലെ ബസുകളാണ് പുറത്തിറക്കുന്നത്.കേരളത്തിലേക്കുൾപ്പെടെയുള്ള സംസ്ഥാനാന്തര റൂട്ടുകളിലെ കാലപ്പഴക്കമേറിയ ബസുകൾക്ക് പകരമാണ് പുതിയ ബസുകൾ അനുവദിക്കുക. 1.78 കോടിരൂപ വിലവരുന്ന ബസിൽ കൂടുതൽ സ്‌ഥലസൗകര്യത്തോട് കൂടിയ ലഗേജ് റാക്ക്, സുരക്ഷാ അലാം, തീപിടിത്തം തടയാനുള്ള വാട്ടർ നോസിലുകൾ എന്നീ ക്രമീകരണങ്ങളുണ്ട്.

വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ ഉടൻ; ആരംഭിക്കുന്നത്‌ മൂന്ന്‌ കേന്ദ്രങ്ങള്‍

വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്കായി മോട്ടോർ വാഹനവകുപ്പ് ഉടൻ ടെൻഡർ വിളിക്കും. സംസ്ഥാനത്തെ മൂന്നു സോണുകളായി തിരിച്ചാണ് അംഗീകൃത സെന്ററുകള്‍ ആരംഭിക്കുക.സൗത്ത് സോണില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടും. സെൻട്രല്‍ സോണില്‍ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളും. നോർത്ത് സോണില്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളും ഉള്‍പ്പെടും.

ഇതില്‍ കെഎസ്‌ആർടിസിയും കേന്ദ്ര സർക്കാർ സ്ഥാപനമായ ബ്രത്ത്വെയ്റ്റും ചേർന്ന് തുടങ്ങുന്ന വാഹന പൊളിക്കല്‍ കേന്ദ്രം സെൻട്രല്‍ സോണില്‍ ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് നിർമിക്കുക. നോർത്ത് സോണിലും സൗത്ത് സോണിലും നിർമിക്കുന്ന കേന്ദ്രങ്ങള്‍ക്കായാണ് ടെൻഡർ ക്ഷണിക്കുക.അംഗീകൃത വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സർട്ടിഫിക്കറ്റ് വച്ച്‌ പുതിയ വാഹനം വാങ്ങുമ്ബോള്‍ 10 മുതല്‍ 15 ശതമാനം വരെ വാഹന ഉടമയ്ക്ക് നികുതി ഇളവ് ലഭിക്കും. സർക്കാരുമായി കൂടുതല്‍ വരുമാന വിഹിതം പങ്കുവയ്ക്കാൻ ധാരണയാകുന്ന കമ്ബനികള്‍ക്കാണ് ടെൻഡർ ലഭിക്കുക.

15 വർഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്രനയം അനുസരിച്ചാണ് സംസ്ഥാനങ്ങളില്‍ അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. വെഹിക്കിള്‍ ഇൻസ്പെക്ടർ പരിശോധിച്ച്‌ സാക്ഷ്യപ്പെടുത്തിയാണ് രജിസ്ട്രേഷൻ റദ്ദാക്കി വാഹനം പൊളിക്കുന്നത്.- അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ വരുന്നതോടെ ഉടമയ്ക്ക് രേഖകള്‍ സഹിതം വാഹനം കൊടുക്കാം.- ഉടൻ സാക്ഷ്യപത്രവും ലഭിക്കും.- ഈ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ പുതിയ വാഹനങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും.- ഫിറ്റ്നസ് പരിശോധനയില്‍ പരാജയപ്പെടുന്ന സ്വകാര്യ വാഹനങ്ങളും പൊളിക്കണം.

You may also like

error: Content is protected !!
Join Our WhatsApp Group