Home Featured മൊബൈലില്‍ കാര്‍ട്ടൂണ്‍ കണ്ടിരുന്ന അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മൊബൈലില്‍ കാര്‍ട്ടൂണ്‍ കണ്ടിരുന്ന അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

by admin

ലഖ്നൗ: മൊബൈല്‍ ഫോണില്‍ കാർട്ടൂണ്‍ കാണുകയായിരുന്നു അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹസൻപൂർ കോട്‌വാലിയിലെ ഹതായ്ഖേഡയിലാണ് അതിദാരുണ സംഭവം. കാമിനി എന്ന കുട്ടിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

അമ്മയുടെ സമീപത്തായി കാർട്ടൂണ്‍ കാണുകയായിരുന്നു കുട്ടി. പെട്ടന്ന് തന്നെ ഫോണ്‍ കൈയില്‍ നിന്ന് താഴെ വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. പെട്ടന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി അധികൃതർ വ്യക്തമാക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group