ബെംഗളൂരു: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയില്‍ വീണ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം.ബെംഗളൂരു കടുഗോഡിയിലാണ് സംഭവം. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ ഉടമ സുനിലിനെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
സുഹാസ് ഗൗഡ കുട്ടിയാണ് രാവിലെ ഒമ്ബത് മണിയോടെ നിര്‍മാണ സ്ഥലത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുഴിയില്‍ വീണത്.ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി കുഴിച്ച അഞ്ചടി താഴ്ചയുള്ള കുഴിയാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. കനത്ത മഴയില്‍ നഗരത്തില്‍ വെള്ളം നിറഞ്ഞതോടെ കുഴിയിലും വെള്ളം നിറഞ്ഞിരുന്നു.
നായയെ ഓടിക്കുന്നതിനിടെ ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
നായയെ ഓടിക്കുന്നതിനിടെ ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.ഹൈദരാബാദിലെ പോളിടെക്‌നിക് വിദ്യാര്‍ഥിയായ ഉദയ്കുമാര്‍(24) ആണ് മരിച്ചത്. ഹൈദരാബാദ് ചന്ദനഗര്‍ വി.വി. പ്രൈഡ് ഹോട്ടലില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായാണ് ഉദയ്കുമാര്‍ ഹോട്ടലിലെത്തിയത്. മുറിക്ക് പുറത്തിറങ്ങിയ യുവാവ് ഇടനാഴിയില്‍ ഒരു നായയെ കണ്ടതോടെ ഇതിനെ ഓടിക്കാന്‍ ശ്രമിച്ചു.
നായയുടെ പിന്നാലെ ഓടിയ യുവാവ് നായ വലത്തോട്ട് തിരിഞ്ഞതോടെ അതേഭാഗത്തേക്ക് തിരിയാന്‍ ശ്രമിച്ചെങ്കിലും ഓടുന്നതിനിടെ കാല്‍തെന്നി തുറന്നുകിടന്ന ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു.കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്ന് താഴേക്ക് വീണ യുവാവ് തല്‍ക്ഷണം മരിച്ചെന്നാണ് പോലീസ് അറിയിച്ചത്.ഗാന്ധി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.