ബെംഗളൂരു: ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി). പ്രതികളുടെ പക്കല്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
2017ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊലപാതക കേസിലെ പ്രതികളാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ജയിലില്‍ കഴിയവെയാണ് ചില ഭീകരരുമായി പ്രതികള്‍ക്ക് ബന്ധമുണ്ടാകുന്നത്. ഇതിന് പിന്നാലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പരിശീലനങ്ങളും ഇവര്‍ക്ക് ലഭിച്ചു. സ്‌ഫോടക വസ്തുക്കള്‍ എപ്രകാരം കൈകാര്യം ചെയ്യണമെന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ പരിശീലനം പ്രതികള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് വിവരം.
ബെംഗളൂരു നഗരത്തില്‍ സ്‌ഫോടനം നടത്താനുള്ള സംഘത്തിന്റെ പദ്ധതിയെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച സിസിബി ഉദ്യോഗസ്ഥര്‍ ഭീകരരെ തന്ത്രപരമായി കുടുക്കുകയായിരുന്നു. അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നാണ് സിസിബി നല്‍കുന്ന വിവരം.
മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി; 27കാരന്‍ വീട് പൂട്ടി സ്ഥലം വിട്ടു
ബംഗളൂരു: മാതാപിതാക്കളെ കൊല്ലപ്പെടുത്തിയ ശേഷം 27കാരന്‍ വീട് പൂട്ടി സ്ഥലം വിട്ടു. ബംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ച രാത്രി എട്ടരയ്ക്കും ഒന്‍പതരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണണര്‍ ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു.
പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഭാസ്‌കര്‍ (61) ശാന്ത (60) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ശരത്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വയോധികരായ ദമ്ബതികള്‍ സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും പതിവ് വഴക്കാണെന്ന് കരുതി അയല്‍വാസികളാരും ശ്രദ്ധിച്ചില്ല. ശരത്ത് മാതാപിതാക്കള്‍ക്കൊപ്പവും മൂത്തസഹോദരന്‍ സജിത്ത് സമീപസ്ഥലത്തുമാണ് താമസം. സജിത്ത് മാതാതാക്കളെ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയില്‍ കണ്ടെത്തി. വാതില്‍ തള്ളിത്തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാതാപിതാക്കളെ കണ്ടത്.
മരിച്ച ശാന്ത വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നെന്നും ഭര്‍ത്താവ് ഭാസ്‌കര്‍ കാന്റീനിലെ ക്യാഷറായിരുന്നെന്നും പൊലീസ് പറഞ്ഞു. ഉള്ളാല്‍ സ്വദേശികളായ കുടുംബം 12 വര്‍ഷം മുമ്ബാണ് ബംഗളൂരുവിലേക്ക് താമസം മാറിയത്. ശരത്തും മാതാപിതാക്കളും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.