മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ പത്തുവയസുകാരന്‍ അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കനാലില്‍ മുങ്ങിമരിച്ചു.ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മെഹതാബ് (10), അനിഷാ ബീഗം (34), തസ്മിയ (22), അഷ്‌റക് (28), അഫീഖ (22) എന്നിവരാണ് മരിച്ചത്. പെരുന്നാളിന് അവധിക്ക് ബംഗളൂരുവില്‍ നിന്ന് മുത്തശ്ശിയുടെ വീട്ടിലേക്ക് വന്നവരാണ് ഇവരെല്ലാം.
കനാലില്‍ നീന്തുന്നതിനിടെ ഇവരെല്ലാം ഒഴുക്കില്‍ പെടുകയായിരുന്നു.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൂന്ന് മൃതദേഹങ്ങള്‍ കനാലില്‍ നിന്ന് പുറത്തെടുത്തു. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മാണ്ഡ്യ ബസറലു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ദൊഡ്ഡകോട്ടഗെരെ ഗ്രാമത്തിനടുത്തുള്ള വിശ്വേശ്വരയ്യ കനാലില്‍ നീന്തുന്നതിനിടെയാണ് അഞ്ചുപേരും ഒഴുക്കില്‍ പെട്ടത്.
നിഴലില്ലാ ദിവസത്തിന് സാക്ഷ്യം വഹിച്ച് ബാഗ്ലൂര്‍ നഗരം
പ്രകൃതിയുടെ അതിശയിപ്പിക്കുന്ന പ്രതിഭാസങ്ങളിലൊന്നാണ് ‘നിഴലില്ലാ’ ദിവസങ്ങള്‍. സൂര്യന്‍ ഉദിച്ചിട്ടുണ്ടെങ്കില്‍ അതിന് താഴെയുള്ള സകല വസ്തുവിനും നിഴല്‍ ഉണ്ടാകും.എന്നാല്‍ ഭൂമിയില്‍ നിഴലില്ലാത്ത ദിവസങ്ങളുമുണ്ട്. വര്‍ഷത്തില്‍ രണ്ട് തവണയാണ് ഇത്തരത്തില്‍ നിഴലില്ലാത്ത ദിവസങ്ങള്‍ അനുഭവപ്പെടുക. അത്തരത്തിലൊരു പ്രതിഭാസം കഴിഞ്ഞ ദിവസമാണ് ബെംഗളൂരു നഗരത്തില്‍് അനുഭവപ്പെട്ടത്. ബെംഗളൂരു നഗരം ഉച്ചയ്ക്ക് 12.17 ന് സീറോ ഷാഡോ ഡേയ്ക്ക് സാക്ഷ്യം വഹിച്ചു.
അതായത് നമ്മുടെ തലയ്ക്ക് മുകളിലൂടെ സൂര്യന്‍ കടന്നുപോകുമ്ബോള്‍ റഫറന്‍സ് പോള്‍ നിഴല്‍ പോലും വീഴ്ത്തുന്നില്ലെങ്കില്‍ അന്ന് നിഴലില്ലാ ദിവസമാണ്.ലംബമായ വസ്തുക്കള്‍ നിഴല്‍ വീഴ്ത്താതെ, നിരീക്ഷിക്കുമ്ബോള്‍ തികച്ചും മിഥ്യയായി തോന്നുന്ന ഒരു നിമിഷം സൃഷ്ടിക്കുന്നു എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാണെന്നാണ് ഇന്നലെ പുറത്തുവന്ന വീഡിയോകള്‍ സൂചിപ്പിക്കുന്നത്.
റഫറന്‍സ് പോള്‍ ലംബമായി സ്ഥാപിച്ചിരിക്കുന്ന ഏതൊരു വസ്തുവും ഇത്തരം ദിവസങ്ങളില്‍ സൂര്യന്‍ തലയ്ക്ക് മുകളിലൂടെ പോകുമ്ബോള്‍ നിഴല്‍ കുറവായി മാറുന്നു.കാന്‍സര്‍ ട്രോപ്പിക്കിനും കാപ്രിക്കോണിനും ഇടയിലുള്ള പ്രദേശങ്ങളിലും, ഭൂമധ്യരേഖയ്ക്ക് സമീപമുളള പ്രദേശങ്ങളിലുമാണ് ഇത്തരം അപൂര്‍വ ആകാശ പ്രതിഭാസം കൂടുതലായും സംഭവിക്കാറുളളതെന്ന് ദി വെതര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 18-നായിരിക്കും ഈ വര്‍ഷത്തെ രണ്ടാമത്തെ സീറോ ഷാഡോ ദിനത്തിന് ബെംഗളൂരു നഗരം സാക്ഷ്യം വഹിക്കുക.