Home Featured ബംഗളൂരു: നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ വാൻ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു, പത്ത് പേര്‍ക്ക് പരിക്ക്

ബംഗളൂരു: നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ വാൻ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു, പത്ത് പേര്‍ക്ക് പരിക്ക്

by admin

ബംഗളൂരു: കർണാടകയില്‍ നിർത്തിയിട്ടിരുന്ന ട്രക്കില്‍ വാൻ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു.കല്‍ബുർഗി ജില്ലയിലെ നെലോഗി ക്രോസിന് സമീപം പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.ബാഗല്‍കോട്ട് ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ കല്‍ബുർഗി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍ബുർഗി എസ്പി എ ശ്രീനിവാസുലു സംഭവസ്ഥലം സന്ദർശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

സംഭവത്തില്‍ നെലോഗി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അതേസമയം, വ്യാഴാഴ്ച ബംഗളൂരു – മൈസൂർ എക്‌സ്‌പ്രസ് വേയില്‍ മാണ്ഡ്യ ജില്ലയ്ക്ക് സമീപം ബസിന് പിന്നില്‍ കാറിടിച്ച്‌ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചിരുന്നു. പിരിയപട്ടണയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൂന്ന് പേർ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

തമിഴ് സിനിമയും പെട്ടിരിക്കുന്നു : മൂന്ന് മാസത്തില്‍ 64 പടം ഇറങ്ങി, വിജയിച്ച പടം വെറും 4 !

2025 ലെ ആദ്യപാദത്തില്‍ കോളിവുഡില്‍ നഷ്ടക്കണക്ക് മാത്രമാണ് പറയാനുള്ളത്. പൊങ്കല്‍ പോലെ ഒരു ഉത്സവ സീസണ്‍ ഉണ്ടായിട്ടും, ഒപ്പം അജിത്തിന്‍റെ അടക്കം ഒരു സൂപ്പര്‍താര ചിത്രം വന്നിട്ടും ഒരു തമിഴ് ചിത്രവും കോളിവുഡില്‍ നിന്നും ഈവര്‍ഷം ഇതുവരെ 200 കോടി എന്ന നേട്ടത്തില്‍ എത്തിയിട്ടില്ല.ആകെ ഇറങ്ങിയ 64 ചിത്രങ്ങളില്‍ ഹിറ്റായത് വെറും 4 ചിത്രങ്ങളാണ്.പൊങ്കല്‍ അവധി ഉള്‍പ്പെടുന്ന ജനുവരിയില്‍ തമിഴില്‍ 26 പടങ്ങളാണ് റിലീസായത്, അതില്‍ വെറും രണ്ട് ചിത്രമാണ് വിജയിച്ചത്.

12 വർഷത്തിന് ശേഷം റിലീസ് ചെയ്ത വിശാല്‍ സുന്ദര്‍ സി ചിത്രം മധഗജ രാജ (50 കോടി)യും മണികണ്ഠൻ അഭിനയിച്ച കുടുംബസ്ഥൻ (25 കോടി) എന്നീ ചിത്രങ്ങള്‍ മാത്രമാണ് വിജയിച്ചത്. മറ്റ് പടങ്ങള്‍ ബജറ്റിന്റെ പകുതി പോലും തിരിച്ചുപിടിക്കാൻ കഷ്ടപ്പെടുന്ന കാഴ്ചയാണ് ബോക്സോഫീസില്‍ കണ്ടത്. കോളിവുഡിന് വര്‍ഷ ആദ്യത്തില്‍ തണുത്ത തുടക്കം എന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തിയത്.ഫെബ്രുവരി മാസം വളരെ പ്രതീക്ഷയോടെയാണ് കോളിവുഡ് കണ്ടത്.

പ്രധാന കാരണം അജിത്ത് ചിത്രമായ വിഡാമുയര്‍ച്ചിയുടെ റിലീസ് ആയിരുന്നു. എന്നാല്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്ത ഈ റോഡ് ആക്ഷന്‍ മൂവി അജിത്തിന്‍റെ കരിയറിലെ വലിയ പരാജയങ്ങളില്‍ ഒന്നായി എന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തിയത്. കോളിവുഡിനെ ഞെട്ടിച്ച പരാജയമായിരുന്നു അത്. പ്രദീപ് രംഗനാഥന്‍ നായകനായി എത്തിയ എജിഎസ് നിര്‍മ്മിച്ച ഡ്രാഗണ്‍ മാത്രമാണ് തീയറ്ററില്‍ വിജയിച്ച ചിത്രം. ചിത്രം 150 കോടിയാണ് നേടിയത്.ഏറെ പ്രതീക്ഷയോടെ എത്തിയ ധനുഷ് സംവിധാനം ചെയ്ത നീക്ക് എന്ന ചിത്രം എട്ടുനിലയിലാണ് പൊട്ടിയത്.

ഒപ്പം തന്നെ പ്രണയദിനത്തില്‍ തമിഴില്‍ 9 ചിത്രങ്ങളാണ് എത്തിയത്. ഒരു പടവും നിലം തൊട്ടില്ല എന്നതാണ് ബോക്സോഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.അതേ സമയം മാര്‍ച്ചില്‍ വീര ധീര സൂരന്‍ എന്ന ഒരു ചിത്രം മാത്രമാണ് ബോക്സോഫീസില്‍ എന്തെങ്കിലും ചലനം ഉണ്ടാക്കിയത് എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. വന്‍ പ്രതീക്ഷയില്‍ വന്ന കിംങ്സ്റ്റണ്‍ അടക്കം പരാജയം രുചിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group