ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളേജിൻ്റെ അഞ്ചുബസുകൾക്ക് തീപിടിച്ചു. ബെംഗളൂരു ഹെഗ്ഗനഹള്ളി ക്രോസിലെ കോളേജിനുമുമ്പിൽ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരിക്കുകയായിരുന്ന ബസുകളാണ് തീകത്തിനശിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.40- നാണ് തീപ്പിടിത്തമുണ്ടായത്.ബസുകളിൽ ആരുമുണ്ടായിരുന്നില്ല.
ബസുകൾ അടുത്തടുത്തായി പാർക്ക് ചെയ്തിരിക്കുകയായിരു ന്നു. ഒരു ബസിന് ആദ്യം തീപിടി ച്ചു. പിന്നീട് മറ്റു ബസുകളിലേക്ക് പടരുകയായിരുന്നു.
തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. കോളേജ് അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെ ത്തി തീയണച്ചു. അപ്പോഴേക്കും അഞ്ചുബസുകളും കത്തിനശിച്ചിരുന്നു. തൊട്ടടുത്തായി രണ്ടു ബസുകൾ കൂടിയുണ്ടായിരുന്നെങ്കിലും അവയിലേക്ക് തീപടരാതെ സംരക്ഷിക്കാനായി. രാജഗോപാൽ നഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി