സദാചാര പോലീസ് ചമഞ്ഞ് ബുർഖയിട്ട പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാള്‍ അടക്കം അഞ്ച് പേർ അറസ്റ്റില്‍.അഫ്രീദ് പാഷ, വസീം ഖാൻ, മാഹിൻ, മൻസൂർ, പ്രായപൂർത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ബെംഗളൂരുവിലെ ചന്ദ്ര ലേ ഔട്ടിലാണ് സംഭവം. ബുർഖ ധരിച്ച പെണ്‍കുട്ടി ഒരു യുവാവിനൊപ്പം സ്കൂട്ടറില്‍ ഇരിക്കുമ്ബോഴാണ് സംഭവം നടന്നത്. ‘സ്ത്രീയുടെ പരാതിയില്‍ ഞങ്ങള്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാല് പേരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു’, പോലീസ് പറഞ്ഞു.
ബുർഖ ധരിച്ച ഒരു സ്ത്രീ മറ്റൊരു സമുദായത്തില്‍ നിന്നുള്ള ഒരാളോടൊപ്പം സ്കൂട്ടറില്‍ പോകുന്നത് കണ്ടപ്പോഴാണ് ചോദ്യം ചെയ്യല്‍ ഉണ്ടായത്. അതേസമയം ദേഹോപദ്രവം നടന്നിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു, ആണ്‍കുട്ടിയോടൊപ്പം പെണ്‍കുട്ടി ബൈക്കിലിരിക്കുന്നത് ഇവർ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. പിന്നീട് ഈ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് പറയുമെന്നും പറഞ്ഞു. തുടർന്ന് പെണ്‍കുട്ടി പോലീസ് പരാതിപ്പെടുകയായിരുന്നു. പരാതിയില്‍ പ്രതികള്‍ക്കെതിരെ വിശദമായ അന്വേഷണം നടന്നുവരികയാണ്.
600 പേരുടെ ഭക്ഷണത്തിന്‍റെ കാശ് കൊടുക്കാന്‍ വധുവിന്‍റെ കുടുംബം വിസമ്മതിച്ചു; വിവാഹത്തില്‍ നിന്നും വരൻ പിന്മാറി
വരന്‍റെ അതിഥികളായി വിവാഹത്തിനെത്തുന്ന 600 പേരുടെ ഭക്ഷണത്തിന്‍റെ പണം കൊടുത്താന്‍ വിസമ്മതിച്ചതിന് വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന് വധുവിന്‍റെ സഹോദരന്‍റെ കുറിപ്പ്.റെഡ്ഡിറ്റിലാണ് ഒരു യുവാവ് തന്‍റെ സഹോദരിയുടെ വിവാഹം മുടങ്ങിയെന്നും അതിനെ എന്തെങ്കിലും നിയമപരമായ സഹായം തേടാന്‍ കഴിയുമോയെന്നും ചോദിച്ച് കുറിപ്പെഴുതിയത്. സഹോദരന്‍റെ കുറിപ്പ് സമൂഹ മാധ്യമത്തില്‍ വൈറലാവുകയും കുടുംബബന്ധങ്ങളെയും വിവാഹത്തെയും കുറിച്ച് വലിയൊരു ചര്‍ച്ചയ്ക്ക് തന്നെ തുടക്കം കുറിക്കുകയും ചെയ്തു.
സ്ത്രീധനം നിരസിച്ചതിന്‍റെ പേരില്‍ അവസാന നിമിഷം വിവാഹം വേണ്ടെന്ന് വച്ചുവെന്ന തലക്കെട്ടിലാണ് യുവാവ് റെഡ്ഡിറ്റില്‍ കുറിപ്പെഴുതിയത്. തങ്ങള്‍ ജീവിക്കുന്നത് ഒരു ചെറിയ നഗരത്തിലാണെന്നും ബന്ധുക്കള്‍ വഴി പരിചയമുള്ള കുടുംബത്തിലെ യുവാവുമായി തന്‍റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചെന്നും യുവാവ് എഴുതി. തങ്ങളുടെ നഗരത്തില്‍ രണ്ട് തരത്തിലാണ് വിവാഹങ്ങള്‍ നടക്കുന്നത്. 10 – 15 ലക്ഷം ചെലവ് വരുന്ന മട്ടന്‍ ബിരിയാണിയോട് കൂടിയ ആഢംബര വിവാഹങ്ങളാണ് ഒന്ന്. രണ്ടാമത്തേത് ലളിതമായ വൈകുന്നേരത്തെ ചായ വിവാഹങ്ങളാണ്.
വൈകുന്നേരത്തെ ചായ വിവാഹമാണെങ്കില്‍ അവരുടെ അതിഥികളുടെ ഭക്ഷണത്തിന്‍റെ പണം അവർ തന്നെ നല്‍കാമെന്ന് ഏറ്റു. ഞങ്ങളുടെ അതിഥികളുടേത് ഞങ്ങളും. എന്നാല്‍, വിവാഹം അടുത്തുവരവേ, വിവാഹ വേദിയുടെയും ഭക്ഷണത്തിന്‍റെയും മുഴുവന്‍ തുകയും തങ്ങള്‍ തന്നെ കൊടുക്കണണെന്ന് വരന്‍റെ കുടുംബം വാശി പിടിച്ചെന്നും യുവാവ് എഴുതി.തങ്ങള്‍ അത്രമാത്രം സമ്ബന്നമായ ഒരു കുടുംബമല്ലെന്നും അത്രും വലിയൊരു തുക തങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും വരന്‍റെ കുടുംബത്തെ അറിയിക്കേണ്ടിവന്നു.
മെയ് മാസത്തിലാണ് വിവാഹം തീരുമാനിച്ചിരുന്നത്. പെട്ടെന്ന് ഇങ്ങനെ ഒരാവശ്യവുമായി വരന്‍റെ കുടുംബമെത്തിയപ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും യുവാവ് എഴുതുന്നു. അതേസമയം ഭക്ഷണത്തിന്‍റെ പണം കൊടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിന് പിന്നാലെ വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി. ഇത് അറിഞ്ഞതിന് പിന്നാലെ അമ്മയും സഹോദരിയും കരച്ചിഷ തുടങ്ങി. അവരുടെ പൊങ്ങച്ചത്തിന് കൂട്ട് നില്‍ക്കാന്‍ കഴിയാത്തതിനാലാണ് അവര്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്. സഹോദരിയ്ക്കുണ്ടായ വിഷമത്തിന് കേസ് കൊടുക്കാന്‍ കഴിയുമോ? അതിന് പഞ്ചായത്തില്‍ പോണോ കോടതിയില്‍ പോണോ? യുവാവ് സമൂഹ മാധ്യമ ഉപയോക്താക്കളോട് ചോദിച്ചു.
ഒപ്പം പരമ്ബരാഗത വിവാഹങ്ങളെ പോലെ തെളിവായി വരന്‍ നല്‍കിയ ഒരു മോതിരവും സാരിയും ഒപ്പം വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്ന് പറയുന്ന വരന്‍റെ ശബ്ദ സന്ദേശമുണ്ടെന്നും യുവാവ് എഴുതി. കുറിപ്പ് വൈറലായെങ്കിലും വിവാഹത്തില്‍ നിന്നുള്ള വരന്‍റെ പിന്മാറ്റം സ്ത്രീധന കേസില്‍ വരില്ലെന്ന് ചിലര്‍ യുവാവിനെ ഉപദേശിച്ചു. മറ്റ് ചിലര്‍ വിവാഹം കഴിഞ്ഞ് ഡൈവോഴ്സ് ആകുന്നതിലും ഏന്തുകൊണ്ടും നല്ലത് അത്തരം വിവാഹങ്ങള്‍ നടക്കാതിരിക്കുന്നതാണെന്നും കുറിച്ചു.