ബെംഗളൂരു : രണ്ട് മതവിഭാഗങ്ങളിൽ ഉൾപ്പെട്ടയുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ അഞ്ചുപേർ അറസ്റ്റിൽ. കനകപുര ഇന്ദിരാനഗർ ലേഔട്ടിലെ നടന്ന സംഭവത്തിൽ ഷേയ്ക്ക് കബീർ, സുഹൈൽ ഷരീഫ്, സയ്ദ് നയാസ്, നവാസ് ഖാൻ, സജിത ബീഗം എന്നിവരാണ് പിടിയിലായത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി. സുഹൃത്തിന്റെ വീട്ടിൽനിന്ന് യുവതിയെയും യുവാവിനെയും ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ആക്രമിക്കുകയുമായിരുന്നു. രണ്ട് പേരുടെയും തല ഭാഗികമായി മുണ്ഡനം ചെയ്. പോലീസ് ഇരുവരെയും മോചിപ്പിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സ്‌കോര്‍പ്പിയോ കുഴിയില്‍വീണു: സര്‍ക്കാരിനെ മോശമാക്കാനുള്ള ശ്രമമെന്ന് ആരോപണം!
ബിഹാറിലെ പട്‌നയില്‍ സ്‌കോര്‍പ്പിയോ കുഴിയില്‍വീണ് അപകടം. ആളപായമില്ല. എന്നാല്‍, അപകത്തെക്കുറിച്ചുള്ള ൈഡ്രവറുടെ പ്രതികരണമാണ് വൈറലായത്.’സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് അപകടത്തിനു കാരണ’മെന്നായിരുന്നു വാഹനം ഓടിച്ചിരുന്ന നീതു സിങ് ചൗബെയുടെ പ്രതികരണം.പട്‌ന റെയില്‍വേസ്‌റ്റേഷനു സമീപത്തുള്ള റോഡിലാണ് അപകടമുണ്ടായത്. റോഡരിയിലെ വലിയ കുഴിയിലേക്കാണു വാഹനം മറിഞ്ഞത്. കനത്തമഴയെത്തുടര്‍ന്ന് കുഴിയില്‍ വെള്ളംനിറഞ്ഞിരുന്നു.
വാഹനം പൂര്‍ണമായി കുഴിയില്‍ ചരിഞ്ഞു കിടക്കുന്നതും ആളുകള്‍ ഡോര്‍ തുറന്ന് പരിശോധിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, റോഡരികില്‍ കുഴിയെടുത്തശേഷം ഉദ്യോഗസ്‌ഥന്‍ മൂടാന്‍ തയാറാകാതിരുന്നതും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്‌ഥാപിക്കാത്തതുമാണ് അപകടകാരണമെന്നാണ് ആരോപണം.’ഞങ്ങള്‍ ഡിഎമ്മുമായി സംസാരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇതെല്ലാം ബ്യൂഡ്‌കോ(ബിഹാര്‍ അര്‍ബന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍)യുടെ തെറ്റാണ്. 20 ദിവസം മുമ്ബ് റോഡരികില്‍ കുഴിയുണ്ടാക്കിയെങ്കിലും അധികൃതര്‍ തുടര്‍നടപടി സ്വീകരിച്ചില്ല. ഇത് മഴക്കാലമാണ്. കാറില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നു. ആരെങ്കിലും ജീവന്‍ നഷ്‌ടപ്പെട്ടാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക’- നീതു സിങ് ചൗബെ പറഞ്ഞു. യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ചൗബെ പറഞ്ഞു. കുഴിക്കു സമീപം ബാരിക്കേഡ് ഉണ്ടായിരുന്നില്ല. എന്റെ കാര്‍ വീണതിനുശേഷവും മറ്റൊരാള്‍ ബൈക്കില്‍നിന്ന് അതേ കുഴിയില്‍ വീണു. എല്ലാ ദിവസവും ആരെങ്കിലും ഈ കുഴിയില്‍ വീഴുന്നുണ്ടെന്നാണു നാട്ടുകാര്‍ പറഞ്ഞതെന്നും നീതു സിങ് ചൗബെ പറഞ്ഞു