മൈസൂരു : മൈസൂരുവിൽ ബന്നൂർ താലൂക്കിലെഹുനുഗനഹള്ളി ഹുണ്ടിയിലെ ഫാം ഹൗസിൽ അനധികൃത ലിംഗനിർണയ പരിശോധനാ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽപരിശോധന. ഇതേത്തുടർന്ന് അഞ്ചുപേർ അറസ്റ്റിലായി.ബന്നൂരിനടുത്തുള്ള ഗ്രാമത്തിൽ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആരോഗ്യ-കുടുംബക്ഷേമവകുപ്പ് ഒരുമാസത്തിലേറെയായി നിരീക്ഷണം നടത്തുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഒരു ഗർഭിണിയുടെ സഹായത്തോടെ കേന്ദ്രം കണ്ടെത്തി. സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായതെന്ന് മൈസൂരു ജില്ലാ ആരോഗ്യ ഓഫീസർ പി.സി. കുമാരസ്വാമി പറഞ്ഞു.ലിംഗനിർണയപരിശോധന നടത്താനെന്ന വ്യാജേന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഒരു ഗർഭിണിയോടൊപ്പം സ്ഥലത്തെത്തുകയായിരുന്നു. ഇവിടെ ഗർഭച്ഛിദ്രവും നടക്കുന്നുണ്ടെന്ന സൂചനയും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.പരിശോധന നടത്തുമ്പോൾ കേന്ദ്രത്തിൽ നാല് ഗർഭിണികളുണ്ടായിരുന്നു. പരിശോധനകൾക്ക് ഉപയോഗിച്ച സ്കാനിങ് മെഷീൻ, സിറിഞ്ചുകൾ, ഗർഭപരിശോധനാ കിറ്റുകൾ, മെഡിക്കൽ രേഖകൾ, ഡയറികൾ, ഒരു സ്വകാര്യ ആശുപത്രി രസീതുകൾ എന്നിവ പിടിച്ചെടുത്തു.
ദീപാവലിക്ക് പടക്കം പൊട്ടിച്ചതിന്റെ വീഡിയോ പ്രചരിച്ചു; പിന്നാലെ സിംഗപ്പൂരില്‍ ഇന്ത്യൻ വംശജൻ അറസ്റ്റില്‍
ദീപാവലിക്ക് പടക്കം പൊട്ടിച്ചതിന്റെ വീഡിയോ പ്രചരിച്ചു. സിംഗപ്പൂരില്‍ ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പടക്കം പൊട്ടിച്ചതിന് പിടിയിലായത്.പടക്കം പൊട്ടിക്കലിനും വെടിക്കെട്ടും സിംഗപ്പൂരില്‍ നിരോധിച്ചിരിക്കുന്നതിനാല്‍ ഈ നിയമം ലംഘിച്ചതിനാണ് അധികൃതർ നടപടിയെടുത്തത്.കഴിഞ്ഞയാഴ്ചയാണ് സംഭവം. കാർലൈല്‍ റോഡിലെ തുറസായ സ്ഥലത്താണ് ദിലീപ് കുമാർ പടക്കം പൊട്ടിച്ചത്.
എന്നാല്‍, ഇത് സിംഗപ്പൂരിലെ ഗണ്‍സ്, എക്സ്പ്ലൊസീവ്സ്, വെപ്പണ്‍സ് കണ്ട്രോള് ആക്ട്- 2021 പ്രകാരം കുറ്റകൃത്യമാണ്. പടക്കം പൊട്ടിച്ചതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് ദിലീപ് കുമാറിനെതിരെ അധികൃതർ നടപടി സ്വീകരിച്ചത്.സംഭവം കണ്ടുനിന്ന ഔൻ കോ എന്നയാള്‍ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്ത എട്ട് സെക്കൻഡ് വീഡിയോ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
രാത്രി 10.15ഓടെയാണ് സംഭവമെന്ന് ദൃക്സാക്ഷികളിലൊരാള്‍ ഷിൻ മിൻ ദിനപത്രത്തോട് പറഞ്ഞു.സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സ്ഥിരീകരിച്ചതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. നടപടിക്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്ച വീഡിയോ ലിങ്ക് വഴി ദിലീപ് കോടതിയില്‍ ഹാജരായി. നവംബർ 20ന് വീണ്ടും കോടതിയില്‍ ഹാജരാകുമെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.സിംഗപ്പൂരിലെ ഡെയ്ഞ്ചറസ് ഫയർഫർക്സ് ആക്ട് പ്രകാരം, അപകടകരമായ പടക്കങ്ങള്‍ പൊട്ടിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന വ്യക്തിക്ക് രണ്ട് വർഷം വരെ തടവും 2,000 മുതല്‍ 10,000 ഡോളർ വരെ പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയും ലഭിക്കാം.