Home Featured കര്‍ണാടകയില്‍ മീൻ ഫാക്ടറിക്ക് തീപിടിച്ചു; തീ അണച്ചത് നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ആളപായമില്ല

കര്‍ണാടകയില്‍ മീൻ ഫാക്ടറിക്ക് തീപിടിച്ചു; തീ അണച്ചത് നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ആളപായമില്ല

by admin

ബെംഗളൂരു: കർണാടകയിലെ ബൈക്ക്പാടി ഇൻഡസ്ട്രിയല്‍ ഏരിയയിലെ മീൻ ഫാക്ടറിക്ക് തീപിടിച്ചു. തീപിടുത്തത്തില്‍ ഫാക്ടറി പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം. തീപിടുത്തത്തില്‍ ആളപായമില്ല. ഷിഹാർ എന്റർപ്രൈസസ് എന്ന കമ്ബനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.

തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടയുടൻ ഫയർഫോഴ്‌സിനെ വിവരമറിയിച്ചിരുന്നു. എന്നാല്‍, ഫയർ ഫോഴ്സ് എത്തുമ്ബോഴേക്കും ഫാക്ടറിയുടെ മറ്റു ഭാഗങ്ങളിലേക്കും തീ പടർന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഏകദേശം നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.

തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് പിന്നിലെന്നാണ് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group