ഇലക്‌ട്രോണിക് സിറ്റി, സില്‍ക്ക് ബോർഡ് ജങ്ഷൻ വഴിയുള്ള ആർ.വി റോഡ്-ബൊമ്മസാന്ദ്ര പാതയായ നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ഡ്രൈവർലെസ് ട്രെയിൻ ജനുവരി 15ന് എത്തുമെന്ന് നമ്മ മെട്രോ.ഇതാദ്യമായാണ് ബംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എല്‍) ട്രെയിൻ കോച്ചുകളെത്തുന്ന തീയതി വ്യക്തമാക്കുന്നത്.19.5 കിലോമീറ്റർ ദൈർഘ്യമുള്ള പാത പ്രവർത്തനസജ്ജമാണെങ്കിലും ട്രെയിൻ കോച്ചുകളുടെ അഭാവമാണ് സർവിസ് തുടങ്ങുന്നത് വൈകിക്കുന്നത്. യെല്ലോ ലൈനില്‍ സർവിസ് തുടങ്ങാൻ ഏപ്രില്‍ ആദ്യവാരംവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ചുരുങ്ങിയത് മൂന്ന് സെറ്റ് ട്രെയിനുകളെങ്കിലും ലഭിച്ചാല്‍ മാത്രമേ അരമണിക്കൂർ ഇടവിട്ടെങ്കിലും സർവിസുകള്‍ ആരംഭിക്കാനാകൂ.
ചൈനീസ് കമ്ബനിക്കുവേണ്ടി കൊല്‍ക്കത്ത ആസ്ഥാനമായ ടിറ്റഗർഹ് റെയില്‍ സിസ്റ്റംസാണ് ട്രെയിനുകള്‍ നിർമിക്കുന്നത്. 2019ലാണ് ബി.എം.ആർ.സി.എല്‍ 1578 കോടി രൂപക്ക് 36 ട്രെയിൻ സെറ്റുകള്‍ക്ക് കരാർ നല്‍കിയത്. ഇതില്‍ 15 എണ്ണം യെല്ലോ ലൈനിലേക്കും 21 എണ്ണം പർപ്ള്‍, ഗ്രീൻ ലൈനുകളിലേക്കുമായിരുന്നു. ടിറ്റഗർഹിന്റെ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ജനുവരി 15ന് നമ്മ മെട്രോയുടെ ഹെബ്ബഗോഡി ഡിപ്പോയിലെത്തും. ആദ്യ ട്രെയിൻ എത്തിയതിനു ശേഷം ഓരോ മാസവും ഒരു ട്രെയിൻ സെറ്റ് വീതം ടിറ്റഗർഹ് നമ്മ മെട്രോക്ക് കൈമാറും. ചൈനീസ് കമ്ബനിയായ സി.സി.ആർ.സി അയച്ച പർപ്ള്‍ ലൈനിലേക്കുള്ള ട്രെയിൻ സെറ്റ് ചെന്നൈ തുറമുഖം വഴി ജനുവരി പത്തിനാകും പീനിയ ഡിപ്പോയിലെത്തുക.
നിലവില്‍ പർപ്ള്‍, ഗ്രീൻ ലൈനുകളിലുള്ള ജനത്തിരക്ക് കുറക്കാനാണ് നമ്മ മെട്രോ കൂടുതല്‍ ട്രെയിനുകളിറക്കുന്നത്. എന്നാല്‍, തിരക്ക് കുറയണമെങ്കില്‍ 2025 ആദ്യപകുതി വരെ കാത്തിരിക്കണം.
മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് അടിമത്തം; മോചിതരായത് 600 കുട്ടികള്‍
സംസ്ഥാനത്ത് ഒന്നരവർഷത്തിനിടെ ഡിജിറ്റല്‍ അഡിക്ഷനില്‍നിന്ന് മോചിതരായത് അറുനൂറോളം കുട്ടികള്‍. കേരള പൊലീസിന്‍റെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ഇൻറർനെറ്റ് അടിമത്വത്തില്‍നിന്ന് കുട്ടികളെ മോചിപ്പിക്കാൻ വിവിധ ജില്ലകളില്‍ ആരംഭിച്ച ഡിജിറ്റല്‍ ഡി-അഡിക്ഷൻ സെന്‍ററുകളിലാണ് കുട്ടികള്‍ ചികിത്സ തേടിയത്.ഇക്കാലയളവില്‍ കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷനുമായി ബന്ധപ്പെട്ട് 860 കേസാണ് റിപ്പോർട്ട് ചെയ്തത്. ഇതില്‍ 486 കേസാണ് കൃത്യമായ ചികിത്സയിലൂടെ ആസക്തിയില്‍നിന്ന് മോചിതരായത്.
ഇവരില്‍ 351 പേർ ചികിത്സ തുടരുന്നുണ്ട്. 29 പേർ ചികിത്സ ഇടക്കുെവച്ച് അവസാനിപ്പിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഡിജിറ്റല്‍ അഡിക്ഷന് ചികിത്സ തേടിയത് കൊല്ലത്താണ് -204 പേർ. തൊട്ടുപിന്നാലെ കണ്ണൂരും (176) തൃശൂരും (174) ആണ്. കോഴിക്കോട് -171, എറണാകുളം -105, തിരുവനന്തപുരം -30 എന്നിങ്ങനെയാണ് ചികിത്സ തേടിയവർ. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മൊബൈല്‍ ഫോണ്‍, ഇൻറർനെറ്റ് എന്നിവയുടെ അമിത ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ 19 കുട്ടികള്‍ ആത്മഹത്യ ചെയ്തതായാണ് സർക്കാർ രേഖ.
ഇത്തരം സ്വാധീന വലയങ്ങളില്‍പെട്ട് ലൈംഗിക ചൂഷണം, ലഹരിക്കച്ചവടം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപെട്ട 22 കുട്ടികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. കുട്ടികളിലെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം, ഓണ്‍ലൈൻ ഗെയിം ആസക്തി, അശ്ലീല സൈറ്റുകളോടുള്ള താല്‍പര്യം, സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടുന്നത് തുടങ്ങിയവ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് 2023 മാർച്ചില്‍ ഡി-ഡാഡ് സെൻററുകള്‍ ആരംഭിച്ചത്.