സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ‘പുഷ്പ’.പ്രഖ്യാപന സമയം മുതല്‍ വന്‍ സ്വീകാര്യത ലഭിച്ച ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
‘ഓട് ഓട് ആടെ’ എന്നു തുടങ്ങുന്ന ഗാനത്തിന് ദേവീ ശ്രീ പ്രസാദാണ് ഈണം പകര്‍ന്നത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പിന്തുണയാണ് ഗാനത്തിന് ലഭിച്ചത്.
ഇപ്പോഴിതാ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18 മില്യണിലധികം പേരാണ് ഗാനം കണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 1.16മില്യണിലധികം ലൈക്സും ഗാനം സ്വന്തമാക്കി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.
രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം 2021 ക്രിസ്തുമസിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ചിത്രത്തില്‍ നടന്‍ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നുണ്ട്. അല്ലുവിന്റെ വില്ലനായാണ് താരം എത്തുക.