ബെംഗളൂരു: കോറമംഗലയ്ക്ക് സമീപം ഫോറം മാളിൻ എതിർവശം മൂഡ് പൈപ്പ് കഫേയിൽ വൻ തീപിടിത്തം.
കെട്ടിടത്തിന്റെ നാലാം നിലയിൽ സ്ഥിതി ചെയ്യുന്ന കഫേയിലാണ് തീ പിടിത്തം ഉണ്ടായത്. അപകടത്തിൽ എത്ര പേർക്ക് ഉണ്ട് എന്നത് വ്യക്തമല്ല.
കഫേയിൽ തീപിടിത്തമുണ്ടായത് എന്തുകൊണ്ടാണെന്ന് അന്വേഷണം നടക്കുന്നു.
സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നും റിപ്പോർട്ടുകൾ ഉണ്ട്. സിലിണ്ടർ പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു.
കഫേ ഹുക്കയ്ക്ക് പേരുകേട്ട ഇടം ആയതിനാൽ തീപിടിത്തത്തിന്റെ കാരണം അത് ആവാനും സാധ്യത പറയുന്നു.
തീപിടിത്തത്തിന് പിന്നാലെ ആറ് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
അപകടത്തെ തുടർന്ന് ഹൊസൂർ റോഡിന് സമീപം വൻ ഗതാഗതക്കുരുക്കുണ്ടായി.
തീപിടിത്തത്തിൽ പരിഭ്രാന്തനായ യുവാവ് കെട്ടിട്ടത്തിൽ നിന്നും ചാടി രക്ഷപ്പെട്ടതായും ഇയാൾ ചികിത്സയിൽ ആണെന്നും പോലീസ് അറിയിച്ചു.
കെട്ടിടത്തിൽ കുടുങ്ങി കിടന്നവരെ മുഴുവൻ പുറത്ത് എത്തിച്ചതായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.