Home Featured ബെംഗളൂരുവിലെ സൂപ്പർമാർക്കറ്റ് ഗോഡൗണിൽ തീപിടുത്തം

ബെംഗളൂരുവിലെ സൂപ്പർമാർക്കറ്റ് ഗോഡൗണിൽ തീപിടുത്തം

by admin

ബെംഗളൂരു: ബെംഗളൂരുവിലെ സൂപ്പർമാർക്കറ്റ് ഗോഡൗണിൽ തീപിടുത്തം. തിങ്കളാഴ്ച‌ പുലർച്ചെ കോത്തന്നൂർ ബൈരതി ദൊഡ്ഡ ഗുബ്ബിയിൽ സൂപ്പർമാർക്കറ്റുകളിലേക്ക് ഉത്പന്നങ്ങൾ എത്തിക്കുന്ന ഗായത്രി അസോസിയേറ്റ് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. പുലർച്ചെ നാലോടെയാണ് തീപിടുത്തം പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പോലീസിലും ഫയർ ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. എട്ട് അഗ്ന‌ിശമനസേനാ യൂണിറ്റുകളെത്തി ഏഴുമണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്.

ഗോഡൗണിന്റെ മേൽക്കൂരയിൽ ആസ്ബറ്റോസ് ഷീറ്റ് ഉണ്ടായിരുന്നു. തീ പടർന്നതോടെ അവ ഒടിഞ്ഞു വീണു തീ ആളിപ്പടരുകയായിരുന്നു. തീപിടിത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടാകാനാണ് സാധ്യതയെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group